Representative image 
India

ഇലക്റ്ററൽ ബോണ്ട്; പുനഃപരിശോധനാ സാധ്യത തേടി കേന്ദ്രം

ന്യൂഡൽഹി: ഇലക്റ്ററൽ ബോണ്ട് കേസിൽ പുനഃപരിശോധനാ സാധ്യത തേടി കേന്ദ്ര സർക്കാർ. കള്ളപ്പണത്തെ രാഷ്ട്രീയത്തിൽ നിന്ന് അകറ്റാൻ ഇലക്റ്ററൽ ബോണ്ട് സംവിധാനം ഉചിതമായ ഭേഭഗതികളോടെ മുന്നോട്ട് കൊണ്ട് പോകാൻ അനുവദിക്കണം എന്നാകും ഹർജി. തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാകുന്നതനുസരിച്ച് ഹർജി സമർപ്പിക്കാനാണ് നീക്കം.

ഭരണഘടാനാ വിരുദ്ധമാണെന്ന് കാട്ടി ഫെബ്രുവരി 15 നാണ് സുപ്രീംകോടതി ഇലക്റ്ററൽ ബോണ്ട് റദ്ദാക്കിയത്. ഇലക്റ്ററൽ ബോണ്ട് ഇടപാടിലെ കക്ഷികളെക്കുറിച്ച് യാതൊരു വിവരവും പുറത്താവില്ല എന്നത് നിയമ വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. കോടതി ഉയർത്തിയ വീർശനങ്ങൾ കൂടി അംഗികരിച്ച് ഇലക്റ്ററൽ ബോണ്ട് സംവിധാനം പുന:സംഘടിപ്പിയ്ക്കാൻ തയ്യാറാണെന്നാകും സർക്കാർ കോടതിയിൽ വ്യക്തമാക്കുക. നിയമപോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടികൾ.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ