India

കൊമ്പുകൾ മുറിച്ചുമാറ്റിയ നിലയിൽ കാട്ടാനയുടെ ജഡം; അന്വേഷണം ആരംഭിച്ച് വനംവകുപ്പ്

അഗർത്തല: ത്രിപുരയിൽ റെയിൽവേ ട്രാക്കിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. ട്രെയിൻ തട്ടിയാണ് ആന ചരിഞ്ഞതെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കൊമ്പു മുറിച്ചു മാറ്റിയ നിലയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഖോവായി ജില്ലയിലെ തെലിയമുറയിൽ റെയിൽവേ ട്രാക്കിനു സമീപമാണ് സംഭവം. പ്രാദേശികവാസികളാണ് വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചത്. ആനയുടെ നിരന്തര ശല്ല്യം കാരണം നിരവധിപേർ കൊല്ലപ്പെട്ട ജില്ലയാണ് ഇത്. കുറച്ച് ആഴ്ചകളായി പ്രദേശത്ത് കാട്ടാനയുടെ ശല്ല്യമുള്ളതായി നാട്ടുകാർ ആരോപിച്ചു.

ബിഎസ്എഫ് ജവാന്മാർ സഞ്ചരിച്ച ബസ് 40 അടി താഴ്ചയിലേക്ക് മറിഞ്ഞു; 3 മരണം, നിരവധി പേർക്ക് പരുക്ക്

എഡിജിപി തുടരുന്നു, എൽഡിഎഫിൽ അസ്വസ്ഥത

കേന്ദ്ര സർക്കാരിന് തിരിച്ചടി; ഫാക്റ്റ് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്നു ബോംബെ ഹൈക്കോടതി

വനിതാ ടി-20 ലോകകപ്പ് ക്രിക്കറ്റിന് ഒക്ടോബർ 3 ന് തുടക്കം: ഒരുക്കങ്ങൾ പൂർത്തിയാക്കി യുഎഇ

വ്യോമാക്രമണം രൂക്ഷമാക്കി ഇസ്രയേലും ഹിസ്ബുള്ളയും; ഹിസ്ബുള്ള കമാൻഡർ ഇബ്രാഹിം അഖ്വിൽ കൊല്ലപ്പെട്ടു