സുരക്ഷാസേനയുമായി സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ: ഛത്തീസ്ഗഡിൽ 10 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു 
India

സുരക്ഷാസേനയുമായി ഏറ്റുമുട്ടൽ: ഛത്തീസ്ഗഡിൽ 10 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഛത്തീസ്ഗഢിലേക്ക് നക്സലൈറ്റുകൾ കടക്കുന്നുണ്ടെന്ന് രഹസ‍്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ റിസർവ് ഗാർഡ് ഓപ്പറേഷൻ ആരംഭിച്ചത്

ന‍്യൂഡൽഹി: സുരക്ഷസേനയുമായുള്ള ഏറ്റുമുട്ടലിൽ ഛത്തീസ്ഗഡിൽ 10 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ വച്ചാണ് ഏറ്റുമുട്ടലുണ്ടായത്. ഇൻസാസ് റൈഫിൾ, എകെ 47, എസ്എൽആർ, മറ്റ് നിരവധി തോക്കുകളും ആയുധങ്ങളും സുരക്ഷാ സേന കണ്ടെടുത്തു. വെള്ളിയാഴ്ച പുലർച്ചയോടെ ഭേജി മേഖലയിലായിരുന്നു സംഭവം നടന്നത്.

ഒഢീഷ വഴി ഛത്തീസ്ഗഢിലേക്ക് നക്സലൈറ്റുകൾ കടക്കുന്നുണ്ടെന്ന് രഹസ‍്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ജില്ലാ റിസർവ് ഗാർഡ് (ഡിആർജി) ഓപ്പറേഷൻ ആരംഭിച്ചത്. സുക്മ ജില്ലയിലെ ഭേജി പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊരാജുഗുഡ, ദന്തേസ്പുരം, നഗരം, ഭണ്ഡർപദാർ എന്നീ ഗ്രാമങ്ങളിലെ വനമേഖലകളിൽ ഡിആർജി സംഘവും നക്‌സലൈറ്റുകളും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

ബസ്തറിലെ വികസനവും സമാധാനവും പൗരന്മാരുടെ സുരക്ഷയും ഉറപ്പാക്കുകയാണ് തന്‍റെ സർക്കാരിന്‍റെ പ്രഥമ പരിഗണനയെന്നും സമാധാനത്തിന്‍റെയും, വികസനത്തിന്‍റെയും, പുരോഗതിയുടെയും യുഗം ബസ്തറിൽ തിരിച്ചെത്തിയെന്നും സംഭവത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി വിഷ്ണുദേവ് ​​സായി പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം

5 ദിവസം, 3 രാജ്യം, 31 കൂടിക്കാഴ്ചകൾ; പ്രധാനമന്ത്രി തിരിച്ചെത്തി

കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും