വ്യാജ ബോംബ് ഭീഷണി: സാമൂഹ മാധ്യമങ്ങൾക്ക് കർശന നിർദ്ദേശം 
India

വ്യാജ ബോംബ് ഭീഷണി: സാമൂഹ മാധ്യമങ്ങൾക്ക് കർശന നിർദേശം

സംഭവത്തിൽ ഡൽഹിയിൽ 25 കാരന്‍ അറസ്റ്റിൽ

ന്യൂ‍ഡൽഹി: തുടർച്ചയായി വിമാനങ്ങള്‍ക്കു നേരെയുള്ള വ്യാജബോംബ് ഭീഷണികളുടെ സാഹചര്യത്തിൽ സാമൂഹ മാധ്യമങ്ങൾക്ക് കേന്ദ്രത്തിന്‍റെ കർശന നിർദേശം. തെറ്റായ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 72 മണിക്കൂറിനുള്ളിൽ അധികാരികളെ അറിയിക്കണമെന്നും അല്ലാത്തപക്ഷം ഐടി ആക്ട് അനുസരിച്ച് കുറ്റകൃത്യമായി കണക്കാക്കുമെന്നും ഉത്തരവിൽ പറയുന്നു.

കഴിഞ്ഞ 10 ദിവസത്തിനിടെ എയർ ഇന്ത്യ, സ്പൈസ് ജെറ്റ്, ഇൻഡി​ഗോ, വിസ്താര തുടങ്ങി വിവിധ കമ്പനികളുടെ 275 ൽ അധികം വിമാനങ്ങൾക്ക് നേരെയാണ് വ്യാജ ബോംബ് ഭീഷണികൾ ഉയർന്നത്. ഇവയിൽ മിക്ക ഭീഷണികളും സമൂഹ മാധ്യമങ്ങൾ വഴിയായിരുന്നു. ഇതിനാൽ സന്ദേശങ്ങൾ നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നു ഐടി മന്ത്രാലയം കമ്പനികളോടു ഉത്തരവിട്ടു.

മെറ്റയും, എക്സും അടക്കം അന്വേഷണത്തിന് സഹായിക്കണം. അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാൻ സമൂഹമാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്. രാജ്യസുരക്ഷാ, സാമ്പത്തിക സുരക്ഷ, ഐക്യം എന്നിവയ്ക്ക് ഭീഷണിയാവുന്ന വ്യാജ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും നീക്കം ചെയ്യുകയും വേണം. ഇല്ലെങ്കിൽ കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിന്നതായി കണക്കാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഇതിനിടെ ഡൽഹി വിമാനത്താവളത്തിലെ വ്യാജ ബോംബ് ഭീഷണി കേസിൽ 25 കാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തംനഗർ സ്വദേശി ശുഭമാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. വ്യാജ വാർത്തകൾ ഉയർന്നതോടെ കേട്ട് ശ്രദ്ധനേടാൻ നടത്തിയ നീക്കം എന്നാണ് ഇയാളുടെ മൊഴി.

പെരുമ്പാവൂരിൽ 54 കന്നാസുകളിലായി വൻ സ്പിരിറ്റ് വേട്ട; കോട്ടയത്തേക്കുള്ള ലോഡെന്ന് വിവരം

വിഴിഞ്ഞത്ത് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി; പ്രദേശവാസിയുടെതാണെന്ന് സംശയം

ചാവേർ ബോംബ് പൊട്ടിതെറിച്ചു; പാക്കിസ്ഥാനിൽ എട്ട് പേർ കൊല്ലപ്പെട്ടു

നഴ്‌സി​ങ് കോളെജുകളിൽ അധ്യാപക ക്ഷാമം

'50,000 കോടി രൂപയുടെ ആനുകൂല്യങ്ങൾ സർക്കാർ പിടിച്ചു വച്ചിരിക്കുന്നു'