India

ജൂൺ ഒമ്പതിനു മുൻപ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം

കേന്ദ്ര സർക്കാരിന് അന്ത്യശാസനവുമായി കർഷക നേതാക്കൾ

ന്യൂഡൽഹി: റെസ്‌ലിങ് ഫെഡറേഷൻ ഒഫ് ഇന്ത്യ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ ജൂൺ ഒമ്പതിനു മുൻപ് അറസ്റ്റ് ചെയ്തില്ലെങ്കിൽ രാജ്യവ്യാപക പ്രക്ഷോഭം തുടങ്ങുമെന്ന് ഭാരതീയ കിസാൻ യൂണിയൻ (ബികെയു) നേതാവ് രാകേഷ് ടികായത്. മഹാ പഞ്ചായത്തിനു ശേഷമാണ് പ്രഖ്യാപനം.

അറസ്റ്റുണ്ടായില്ലെങ്കിൽ രാജ്യമൊട്ടാകെ പഞ്ചായത്തുകൾ സംഘടിപ്പിക്കും. ഗുസ്തി താരങ്ങൾ ജന്തർ മന്തറിലെ സമരവേദിയിൽ തിരിച്ചെത്തുമെന്നും ടികായത് മുന്നറിയിപ്പ് നൽകി. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് മഹാപഞ്ചായത്ത് ചേർന്നത്.

ഹീനമായ കുറ്റകൃത്യം ചെയ്ത ബിജെപ് എംപി പ്രധാനമന്ത്രിയുടെ സംരക്ഷണ കവചത്തിനുള്ളിലാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും കുറ്റപ്പെടുത്തി.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴു ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരേ ലൈംഗിക പീഡന പരാതി ഉന്നയിച്ചിരിക്കുന്നത്. പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ വിശദാംശങ്ങളും വെള്ളിയാഴ്ച പുറത്തുവന്നിരുന്നു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?