farmers protest Haryana police used tear gas 
India

ഡൽഹി ചലോ മാർച്ചിൽ പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടൽ; ടിയർ ​ഗ്യാസ് പ്രയോഗിച്ചു

ന്യൂഡൽഹി: ഹരിയാന - പഞ്ചാബ് അതിർത്തിയായ ശംഭുവിൽ കർഷകരുടെ ​ഡൽഹി ചലോ മാർച്ചിൽ പൊലീസും കർഷകരും തമ്മിൽ ഏറ്റുമുട്ടൽ. കർഷകർക്ക് നേരെ ടിയർ ​ഗ്യാസ് പ്രയോ​ഗിച്ചു. ശംഭു അതിർത്തിയിൽ കർഷകരെ പൊലീസ് ക്രൂരമായാണ് നേരിടുന്നത്. കർഷകർ തലസ്ഥാനത്തെക്ക് എത്താതിരിക്കാന്‍ വന്‍ പൊലീസ് സന്നാഹമാണ് എത്തിയത്. നേരത്തെ സമരം ചെയ്യുന്ന കർഷകർക്ക് യന്ത്രങ്ങൾ നൽകരുതെന്നും പ്രതിഷേധത്തിനായി ഇവ ഉപയോഗിക്കാന്‍ അനുവതിക്കില്ലെന്നും ഹരിയാന പൊലീസ് അറിയിച്ചിരുന്നു.

എന്നാൽ സംഘർഷം ഉണ്ടായാൽ ഉത്തരവാദിത്വം സർക്കാരുകൾക്ക് എന്ന് കർഷക നേതാക്കൾ വ്യക്തമാക്കിയിരുന്നു. ചലോ ഡൽഹി മാർച്ച് നവംബർ 7 ന് തീരുമാനിച്ചതാണെന്നും സംഘർഷത്തിന് താല്പര്യം ഇല്ലെന്നുമായിരുന്നു നേതാക്കളുടെ പ്രതികരണം. ഇതിനിടെ, ചർച്ചയ്ക്ക് വീണ്ടും താൽപര്യം അറിയിച്ച് കേന്ദ്രസർക്കാർ മുന്നോട്ട് വന്നിരുന്നു. പ്രശ്നങ്ങൾക്ക് ഉറപ്പായും പരിഹാരം കാണും എന്നും കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ട പറഞ്ഞു. ക്രമസമാധാന പാലത്തിനായി വേണ്ട മുന്‍കരുതലുകൾ സ്വീകരിക്കാണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം പഞ്ചാബ് ചീഫ് സെക്രട്ടറിക്ക് കത്തെഴുതി.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു