India

സെക്കന്തരാബാദ് ഷോപ്പിങ് കോംപ്ലക്സിലുണ്ടായ തീപിടുത്തത്തിൽ 6 മരണം: 12 പേർക്ക് പരുക്ക്

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്നാണു പ്രാഥമിക നിഗമനം

സെക്കന്തരാബാദ്: സെക്കന്തരാബാദ് (Secunderabad) സ്വപ്നലോക് ഷോപ്പിങ് (Swapnalok complex) കോംപ്ലക്സിലുണ്ടായ വൻ തീപിടുത്തത്തിൽ 6 പേർ മരിച്ചു. പന്ത്രണ്ടോളം പേർക്ക് പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെയാണ് കെട്ടിടത്തിൽ തീ പിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്ത കാരണമെന്നാണു പ്രാഥമിക നിഗമനം.

പുക ശ്വസിച്ചതാണു മരണകാരണമെന്നു ഹൈദരാബാദ് ജില്ലാ കലക്ടർ അമോയ് കുമാർ വ്യക്തമാക്കി. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസിലെ ജീവനക്കാരാണ് മരണപ്പെട്ടവർ. വാറങ്കൽ, ഖമ്മം ജില്ലകളിൽ നിന്നുള്ളവരാണ്. കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്നാണു തീ പടർന്നത്. നാലു മണിക്കൂറോളം പരിശ്രമിച്ചതിനു ശേഷം തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചു.

എട്ടു നിലകളുളള ഷോപ്പിങ് കോംപ്ലക്സിൽ നിരവധി ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. സമീപത്തെ കെട്ടിടങ്ങളിൽ താമസിക്കുന്നവരെ പൊലീസ് രാത്രി തന്നെ ഒഴിപ്പിച്ചിരുന്നു. നാലോളം ഫയർ യൂണിറ്റുകൾ എത്തിയാണു തീ അണച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

'ഫെന്‍ഗല്‍' ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ അതിതീവ്ര മഴ മുന്നറിയിപ്പ്, കേരളത്തിലും ജാഗ്രതാ നിർദേശം

കൊല്ലത്ത് വയോധികയ്ക്ക് നേരെ ആക്രമണം

താക്കോൽ മറന്നു; വിഴിഞ്ഞത്ത് മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി

കോഴിക്കോട് തെരുവ് നായ ആക്രമണത്തിൽ വിദ്യാർഥിനിക്ക് പരുക്ക്

ജപ്പാനില്‍ രണ്ടിടത്ത് ഭൂചലനം