India

'മീൻ വിഴുങ്ങൽ'ചികിത്സ ഹൈദരാബാദിൽ തകൃതി; എല്ലാ സഹായവും ഉറപ്പു നൽകി സർക്കാർ

ഹൈദരാബാദ്: മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ആസ്മ ഭേദമാകുന്നതിനുള്ള മീൻ വിഴുങ്ങൽ ചികിത്സ ഹൈദരാബാദിൽ‌ വീണ്ടുമാരംഭിച്ചു. ബാത്തിനി ഹരിനാഥ് ഗൗഡ കുടുംബമാണ് മീൻ ചികിത്സ നടത്തുന്നത്.

കൊവിഡ് മഹാമാരിയെത്തുടർന്നാണ് മീൻ ചികിത്സ മൂന്നു വർഷത്തോളം നിർത്തിവച്ചത്. തെലങ്കാന മന്ത്രി തലസനി ശ്രീനിവാസ് യാദവ് മീൻമരുന്നു വിതരണത്തിന് തുടക്കമിട്ടു. മീൻ മരുന്ന് എല്ലാവർക്കും ലഭ്യമാക്കുന്നതിനായുള്ള സജ്ജീകരണങ്ങളെല്ലാം സർക്കാർ ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്.

‌വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ലക്ഷക്കണക്കിനു പേരാണ് മീൻ വിഴുങ്ങുന്നതിനായി ഹൈദരാബാദിൽ‌ എത്താറുള്ളത്. എല്ലാ വർഷവും മൃഗാസിര കാർത്തി ദിനത്തിൽ മീനിനുള്ളിൽ ആയുർവേദം മരുന്ന് നിറച്ചാണ് രോഗികൾക്ക് നൽകുന്നത്. മൂന്നിഞ്ചു വരെ നീളമുള്ള ജീവനുള്ള വരാൽ മീനിനെയാണ് മരുന്നിൽ മുക്കി വിഴുങ്ങേണ്ടത്.

ഹൈദരാബാദിൽ മീൻ ചികിത്സയ്ക്കായി കാത്തിരിക്കുന്നവർ.

100 വർഷങ്ങളോളമായി ബാത്തിനി കുടുംബം ഈ ചികിത്സ തുടരുകയാണ്. മരുന്നിന്‍റെ കൂട്ട് കുടുംബാംഗങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്. ഗവേഷകർ ഈ ചികിത്സയെ ചോദ്യം ചെയ്യുന്നുണ്ടെങ്കിലും ഹൈദരാബാദിൽ ചികിത്സയ്ക്കായി എത്തുന്നവർ ധാരാളമാണ്.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം