India

അലിഗഡ് ഹോസ്റ്റലിൽ ഭക്ഷ്യ വിഷബാധ 300 വിദ്യാർഥിനികൾ ആശുപത്രിയിൽ

അലിഗഡ്: ഭക്ഷ്യവിഷബാധയെത്തുടർന്ന് അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ 300 വിദ്യാർഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയാണു സംഭവം. ഛർദിയും വയറിളക്കവും പനിയും അനുഭവപ്പെട്ട വിദ്യാർഥിനികളെ ജവഹർലാൽ നെഹ്റു മെഡിക്കൽ കോളെജ് ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്.

ഉച്ചയോടെ ആരോഗ്യനില മെച്ചപ്പെട്ട ഭൂരിപക്ഷം പേരും തിരികെ ഹോസ്റ്റലിലേക്കു മടങ്ങി. ബീഗം അസീംന നിസ ഹാൾ ഹോസ്റ്റലിൽ താമസിക്കുന്നവർക്കാണു ഭക്ഷ്യ വിഷബാധ. ഹോസ്റ്റലിൽ പരിശോധന നടത്തിയ ആരോഗ്യവകുപ്പ് അധികൃതർ ഭക്ഷ്യസാംപ്‌ളുകൾ ലബോറട്ടറിയിലേക്ക് അയച്ചു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു