കന്യാകുമാരി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേകാനന്ദപ്പാറയിൽ ധ്യാനത്തിലിരുന്നിട്ടും കന്യാകുമാരിയിൽ ബിജെപി പരാജയത്തിലേക്ക്. കേന്ദ്ര മന്ത്രി കൂടിയായ ബിജെപി സ്ഥാനാർഥി പൊൻ രാധാകൃഷ്ണനെ 41756 വോട്ടുകൾക്കു പുറകിലാക്കി കോൺഗ്രസ് സ്ഥാനാർഥി വിജയകുമാർ മുന്നേറുകയാണ്. എഡിഎംകെ സ്ഥാനാർഥി പസിലിയൻ നസേരത്താണ് മൂന്നാം സ്ഥാനത്ത്.
ദക്ഷിണേന്ത്യയിൽ ബിജെപി തേരോട്ടം ഉറപ്പാക്കുന്നതിന്‍റെ ഭാഗമയായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിവേകാനന്ദപ്പാറയിൽ ധ്യാനത്തിലിരുന്നതെന്ന് പ്രചരിച്ചിരുന്നു. എന്നാൽ തമിഴ്നാട്ടിൽ ഈ പ്രതീക്ഷ ഫലം കണ്ടില്ല. 2014ൽ കന്യാകുമാരിയിൽ നിന്ന് പൊൻ രാധാകൃഷ്ണൻ 128662 വോട്ടുകളോടെ വിജയിച്ചിരുന്നുവെങ്കിലും 2019ൽ കോൺഗ്രസ് സ്ഥാനാർഥി എച്ച്. വസന്തകുമാർ സീറ്റ് സ്വന്തമാക്കി.
എച്ച്. വസന്തകുമാറിന്‍റെ മരണത്തെത്തുടർന്ന് 2021 ൽ നടന്ന ഉപതെരഞ്ഞെടുപ്പിലും കോൺഗ്രസ് മണ്ഡലത്തിൽ ശക്തമായി നില കൊണ്ടു. എച്ച് വസന്തകുമാറിന്‍റെ മകൻ വസന്തകുമാറാണ് ഇത്തവണയും കോൺഗ്രസിന്‍റെ സ്ഥാനാർഥി.