India

മറിഞ്ഞ ബോഗിയിൽ നിന്ന് ദുർഗന്ധം; മൃതദേഹങ്ങളല്ല, ചീമുട്ടകളാണ് കാരണമെന്ന് റെയിൽവേ

യശ്വന്ത്പുർ- ഹൗറ എക്സ്പ്രസിന്‍റെ പാഴ്സൽ വാനിൽ മൂന്ന് ടൺ മുട്ടകളാണ് ഉണ്ടായിരുന്നത്.

ഭുവനേശ്വർ: ഒഡീശയിൽ മറിഞ്ഞ യശ്വന്ത്പുർ- ഹൗറാ എക്സ്പ്രസിന്‍റെ ബോഗിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനു കാരണം ചീമുട്ടകളെന്ന് റെയിൽവേ അധികൃതർ. ബോഗിയിൽ നിന്ന് ദുർഗന്ധം ഉയർന്നതിനെത്തുടർന്ന് ഇനിയും മൃതദേഹങ്ങൾ അവശേഷിക്കുന്നുണ്ടോ എന്ന സംശയം ശക്തമായിരുന്നു. അതിനു പിന്നാലെയാണ് റെയിൽവേ പരിശോധന നടത്തിയത്.

ബഹനാഗ ബസാർ റെയിൽവേ സ്റ്റേഷനിൽ നിന്ന് നീക്കം ചെയ്യാത്ത ബോഗിയിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പ്രദേശവാസികളാണ് പരാതിപ്പെട്ടത്. കോച്ചിനുള്ളിൽ ഇനിയും കണ്ടെത്താത്ത മൃതദേഹങ്ങൾ അഴുകിയാണോ ദുർഗന്ധമെന്നും സംശയമുന്നയിച്ചു.

അപകടം നടന്ന സമയത്ത് യശ്വന്ത്പുർ- ഹൗറ എക്സ്പ്രസിന്‍റെ പാഴ്സൽ വാനിൽ മൂന്ന് ടൺ മുട്ടകളാണ് ഉണ്ടായിരുന്നത്. ഇവയെല്ലാം ചീഞ്ഞതാണ് കടുത്ത ദുർഗന്ധത്തിന് കാരണമായതെന്നും മുട്ടകളെല്ലാം മൂന്ന് ട്രാക്റ്ററുകളിലായി പ്രദേശത്തു നിന്നു മാറ്റിയെന്നും ദക്ഷിണ- പൂർവ റെയിൽവേ സിപി‍ആർഒ ആദിത്യ കുമാർ ചൗധരി വ്യക്തമാക്കി.

നടന്മാർക്കെതിരേയുള്ള ലൈംഗികാതിക്രമക്കേസ് പിൻവലിക്കില്ല; തനിക്കെതിരേയുള്ള കേസ് കെട്ടിച്ചമച്ചതെന്നും പരാതിക്കാരി

സിപിഎമ്മിൽ ചേരാത്തതുകൊണ്ട് വെള്ളനാട് ശശിക്ക് വൈരാഗ‍്യമുണ്ടായിരുന്നു, മുണ്ടേല മോഹനന്‍റെ മരണത്തിൽ ആരോപണവുമായി കുടുംബം

ആരാകും ഏറ്റവും വിലയേറിയ താരം? ഐപിഎൽ താരലേലത്തിന് ഞായറാഴ്ച തുടക്കം

സംസ്ഥാന അധ‍്യക്ഷൻ പാലക്കാട് തമ്പടിച്ചതുകൊണ്ട് വിജയിക്കാൻ കഴിയില്ല, സ്ഥാനാർഥി നിർണയത്തിൽ പാളിച്ചകളുണ്ടായി: സുരേന്ദ്രൻ തരൂർ

ഇന്ത്യ ഒരു ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി, കാലിഫോർണിയയിൽ ഇപ്പോഴും തീർന്നിട്ടില്ല പ്രശംസിച്ച് ഇലോൺ മസ്ക്