ന്യൂഡൽഹി: ജി20 ഉച്ചകോടിക്ക് ഇന്ന് ഡൽഹിയിൽ സമാപനം. മഹാത്മാ ഗാന്ധിയുടെ സ്മൃതി കുടീരമായ രാജ്ഘട്ടിലെത്തി ലോകനേതാക്കൾ ആദരമർപ്പിച്ചു. വിവിധ രാഷ്ട്രതലവന്മാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖാദി ഷാൾ അണിയിച്ച് സ്വീകരിച്ചു. ഗാന്ധിജി സ്ഥാപിച്ച സബര്‍മതി ആശ്രമത്തേക്കുറിച്ചടക്കം പ്രധാനമന്ത്രി നേതാക്കളോട് വിശദീകരിച്ചു.
സമാധാനത്തിന്‍റെ മതിൽ (പീസ് വാൾ) എന്ന പേരിൽ ഇവിടെ പ്രത്യേകം തയാറാക്കുന്ന സ്ഥലത്ത് ലേകനേതാക്കൾ ഒപ്പു വച്ചു. നേതാക്കൾക്ക് സ്മൃതി കുടീരത്തിൽ സമർപ്പിക്കാനുള്ള റീത്തുകളും സജ്ജമാക്കിയിരുന്നു. വൈകീട്ട് ലോക നേതാക്കൾ രാഷ്ട്രപതി ദ്രൗപതി വിളിച്ച അത്താഴ വിരുന്നിലും പങ്കെടുക്കും. ഇവിടത്തെ ചടങ്ങകൾക്ക് ശേഷം ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തിലേക്ക് നേതാക്കൾ തിരികെ എത്തും. 10.30 ഓടെ 'വൺ ഫ്യുച്ചർ' എന്ന ഉച്ചകോടിയുടെ ശേഷിക്കുന്ന സെഷൻ നടക്കും. 12.30 വരെയാണ് ചർച്ചകൾ നടക്കുക.