India

ഗഗൻയാൻ ദൗത്യത്തിൽ മലയാളിയും? പേരുകൾ പ്രധാനമന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിക്കും

4 യാത്രികരാണ് ദൗത്യത്തിൽ പങ്കാളികളാകുക.

തിരുവനന്തപുരം: ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന ബഹിരാകാശ യാത്രികരിൽ ഒരാളായി മലയാളിയും. ഇവരുടെ പേരു വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തിരുവനന്തപുരത്ത് പ്രഖ്യാപിക്കും. 2025ലാണ് ഗഗൻയാൻ ദൗത്യം നടപ്പിലാക്കുക. 4 യാത്രികരാണ് ദൗത്യത്തിൽ പങ്കാളികളാകുക. വ്യോമസേനയുടെ ഫൈറ്റർ പൈലറ്റുമാരിൽ നിന്നാണ് നാലു പേരെയും തെരഞ്ഞെടുത്തിരിക്കുന്നത്. ബഹിരാകാശ സഞ്ചാരികളെ മൂന്ന് ദിവസത്തേക്ക് 400 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തിച്ച് ഭൂമിയിൽ തിരിച്ചെത്തിക്കുക എന്നതാണ് ദൗത്യം.

ഇതിനു മുന്നോടിയായി വ്യോമമിത്രയെന്ന യന്ത്രവനിതയെ ബഹിരാകാശത്ത് എത്തിക്കുന്ന പരീക്ഷണ ദൗത്യം ജിഎക്സ് 2024 ജൂണിൽ നടപ്പാക്കും. ഇതിനു ശേഷം രണ്ടു പരീക്ഷണ വിക്ഷേപണങ്ങൾ കൂടി കഴിഞ്ഞതിനു ശേഷമായിരിക്കും ബഹിരാകാശ യാത്രികരുമായുള്ള ദൗത്യം നടപ്പിലാക്കുക.

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 2 ദിവസം അവധി

പാലക്കാട് കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി | Video

31 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഡിസംബർ 10ന്