മരണപ്പെട്ട അഭിഷേകും അഞ്ജലിയും 
India

ഡൽ‌ഹി വിനോദയാത്രയ്ക്കിടെ ഹൃദയാഘാതം മൂലം ഭർത്താവ് മരിച്ചു, പിന്നാലെ ഭാര്യ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

കഴിഞ്ഞ നവംബർ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരായത്.

ന്യൂഡൽഹി: ഡൽഹിയിലേക്ക് വിനോദയാത്രയ്ക്കെത്തിയ യുവ ദമ്പതികൾക്ക് ദാരുണാന്ത്യം. ഉത്തർ‌പ്രദേശിലെ ഗാസിയാബാദിൽ നിന്ന് ഡൽഹിയിലെത്തിയ 25കാരനായ അഭിഷേക് അലുവാലിയ ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. അതിനു ‌പിന്നാലെ അഭിഷേകിന്‍റെ ഭാര്യ അഞ്ജലി ഏഴു നില കെട്ടിടത്തിനു മുകളിൽ നിന്ന് എടുത്തു ചാടി ജീവനൊടുക്കി. കഴിഞ്ഞ നവംബർ 30നാണ് അഭിഷേകും അഞ്ജലിയും വിവാഹിതരായത്. തിങ്കളാഴ്ചയാണ് ഇരുവരും തലസ്ഥാനത്തെത്തിയത്. ഡൽഹിയിലെ മൃഗശാല ചുറ്റിക്കാണുന്നതിനിടെ അഭിഷേകിന് കടുത്ത നെഞ്ചു വേദന അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഗുരു ടെഗ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അഭിഷേകിനെ വിദഗ്ധ ചികിത്സയ്ക്കായി സാഫ്ദർജുങ് ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ അപ്പോഴേക്കും യുവാവിന്‍റെ ജീവൻ നഷ്ടപ്പെട്ടിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്റ്റർമാർ സ്ഥിരീകരിച്ചിട്ടുണ്ട്. വൈകിട്ട് 9 മണിയോടെ അഭിഷേകിന്‍റെ മൃതദേഹം ഗാസിയാബാദിലെ അപ്പാർട്മെന്‍റിലെത്തിച്ചു.

ഭർ‌ത്താവിന്‍റെ മൃതദേഹത്തിനരികിൽ ഇരുന്നിരുന്ന അഞ്ജലി അപ്രതീക്ഷിതമായി മുകൾ നിലയിലേക്ക് എഴുന്നേറ്റ് ഓടിക്കയറി ഏഴാം നിലയിൽ നിന്ന് താളേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇംഗ്ലണ്ടിൽ സൂക്ഷിച്ചിരുന്ന 102 ടൺ സ്വർണം ഇന്ത്യയിലെത്തിച്ചു

6 വയസുകാരിയെ പീഡിപ്പിച്ചു; അമ്മൂമ്മയുടെ കാമുകന് ഇരട്ട ജീവപര്യന്തം

ഇടത് സ്വതന്ത്ര സ്ഥാനാർഥി പി. സരിന് ചിഹ്നം സ്റ്റെതസ്‌കോപ്പ്

നടൻ ക്രിസ് വേണുഗോപാലും സീരിയൽ നടി ദിവ്യയും വിവാഹിതരായി; രൂക്ഷമായ സൈബർ ആക്രമണം

തൃശൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണം; എഐവൈഎഫ് നേതാവിന്‍റെ ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്