കൗഡി: ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ നിർമാണ സ്ഥലത്ത് മതിലിടിഞ്ഞ് വീണ് അപകടം. ഏഴു തൊഴിലാളികൾ മരിച്ചു. കൂടുതൽപേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം.
ഒരു ഫാക്ടറിക്കായി ഭൂഗർഭ ടാങ്കിന് മണ്ണ് കുഴിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്വകാര്യ കമ്പനിയുടെ മതിലാണ് ഇടിഞ്ഞ് വീണത്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുവാണ്.