India

കോൺഗ്രസ് എംഎൽഎയുടെ വസതിയിൽ റെയ്ഡ്; 5 കോടി രൂപ, 100 കുപ്പി മദ്യം, 300 വെടിയുണ്ടകൾ പിടിച്ചെടുത്തു

നിയമവിരുദ്ധമായി ഖനനം നടത്തിയെന്ന കേസിലാണ് ഇരുവരുടെയും വീട്ടിൽ റെയ്ഡ് നടത്തിയത്

ന്യൂഡൽഹി: ഹരിയാനയിലെ കോൺഗ്രസ് എംഎൽഎയുടെയും മുൻ എംഎൽഎയുടെും വീട്ടിൽ നടന്ന ഇഡി റെയിഡിൽ 5 കോടി രൂപ, 100 കുപ്പി മദ്യം, 300 വെടിയുണ്ടകൾ, 5 കിലോ സ്വർണക്കട്ടി എന്നിവ പിടിച്ചെടുത്തു. കോൺഗ്രസ് എംഎൽഎ സുരേന്ദർ പൻവാർ, ഇന്ത്യൻ നാഷനൽ ലോക് ദൾ മുൻ എംഎൽഎ ദിൽബാഗ് സിങ് എന്നിവരുടെ വീടുകളിലും ഓഫിസുകളിലുമാണ് റെയ്ഡ് നടത്തിയത്.

നിയമവിരുദ്ധമായി ഖനനം നടത്തിയെന്ന കേസിലാണ് ഇരുവരുടെയും വീട്ടിൽ റെയ്ഡ് നടത്തിയത്. ഇതിനു പുറമേ യമുന നഗർ, സോനിപത്ത്, മൊഹാലി, ഫരീദാബാദ് എന്നിങ്ങനെ 20 സ്ഥലങ്ങളിൽ റെയ്ഡ് നടന്നു. ഇരുവരും ചേർന്ന് നികുതി വെട്ടിപ്പ് നടത്തിയെന്നാണ് പരാതി. 2013 ൽ ഇവർക്കെതിരെ കള്ളപ്പണ ഇടപാടിനും കേസെടുത്തിരുന്നു.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ