India

കർഷക മാർച്ച്: അതിർത്തിയിൽ കണ്ണീർവാതകം പ്രയോഗിച്ച് ഹരിയാന പൊലീസ്

ചണ്ഡിഗഡ്: കർഷകരുടെ ഡൽഹി ചലോ മാർച്ചിന്‍റെ നാലാം ദിനത്തിൽ സമരം ചെയ്ത കർഷകർക്കു നേരെ കണ്ണീർവാതകം പ്രയോഗിച്ച് ഹരിയാന പൊലീസ്. ശംഭു അതിർത്തിയിൽ വച്ചാണ് കർഷകർക്കു നേരെ കണ്ണീർവാതകം പ്രയോഗിച്ചത്.ഫെബ്രുവരി 15ന് കേന്ദ്ര മന്ത്രിമാരുമായി കർഷകർ ചർച്ച നടത്തിയെങ്കിലും ഫലം കാണാഞ്ഞ സാഹചര്യത്തിലാണ് കർഷകർ വീണ്ടും ബാരിക്കേഡുകൾ തകർത്ത് മുന്നേറാൻ ശ്രമിച്ചത്. ഫെബ്രുവരി 18ന് കേന്ദ്ര സംഘവുമായി നാലാമതും ചർച്ച നടത്തും.

ചൊവ്വാഴ്ചയാണ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കർഷകർ പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് മാർച്ച് ആരംഭിച്ചത്. പക്ഷേ ഹരിയാന അതിർത്തിയിൽ പൊലീസ് തടഞ്ഞു. സമരത്തിൽ പങ്കെടുക്കാനെത്തിയ ജിയാൻ സിങ് എന്ന കർഷകൻ ഹൃദയാഘാതം മൂലം അന്തരിച്ചുവെന്നും റിപ്പോർട്ടുകളുണ്ട്.

വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് കർഷകർ സമരം നടത്തുന്നത്. കേന്ദ്ര സർക്കാരുമായി കർഷക പ്രതിനിധികൾ 5 മണിക്കൂറോളം ചർച്ച നടത്തിയിട്ടും പരിഹാരം കാണാനാകാത്ത സാഹചര്യത്തിലാണ് കർഷകർ ഡൽഹിയിലേക്ക് പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തത്. കർഷകർ തിങ്ങിക്കൂടിയതിനാൽ പലയിടത്തും ഗതാഗതം തടസപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഗാസിപുർ, സിങ്ഗു, തിക്രി തുടങ്ങിയ ഇടങ്ങളിൽ കോൺക്രീറ്റ് കട്ടകളും ബാരിക്കേഡുകളും വച്ച് പൊലീസ് തടസം സൃഷ്ടിച്ചിട്ടുണ്ട്.

പന്നു വധശ്രമ കേസ്; മുൻ ഇന്ത‍്യൻ റോ ഉദ‍്യോഗസ്ഥനെതിരെ അറസ്റ്റ് വോറണ്ട്

പാലക്കാട് സരിൻ എൽഡിഎഫ് സ്ഥാനാർഥി; മത്സരിക്കുക പാർട്ടി ചിഹ്നത്തിൽ

ആലുവയിൽ ജിം ട്രെയിനർ കൊല്ലപ്പെട്ട സംഭവം; പ്രതി പിടിയിൽ

നവീൻ ബാബു ഞങ്ങൾക്ക് പ്രിയപ്പെട്ടവൻ; കെ.പി. ഉദയഭാനു

'ചടങ്ങിലേക്ക് ദിവ്യയെ വിളിച്ചുവരുത്തിയത് കളക്‌ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കിയതും കളക്‌ടർ'; ഗുരുതര ആരോപണം