ജാർഖണ്ഡ് ഗവർണർ സി പി രാധാകൃഷ്ണൻ ഹേമന്ത് സോറനെ സർക്കാർ രൂപീകരണത്തിനായി ക്ഷണിച്ചു 
India

ത്സാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

റാഞ്ചി: ത്സാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സർക്കാർ രൂപീകരണത്തിനായി ഗവർണർ ഹേമന്ത് സോറനെ ക്ഷണിച്ചിരുന്നു. തുടർന്ന് ഝാര്‍ഖണ്ഡ് രാജ്ഭവനില്‍നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ സി.പി.രാധാകൃഷ്ണന് മുമ്പാകെയാണ് സോറന്‍ സത്യപ്രതിജ്ഞ ചെയ്തത്.

മുഖ്യമന്ത്രിയായിരുന്ന ചംപായ് സോറൻ ബുധനാഴ്ച രാത്രി രാജിവച്ചിരുന്നു. അദ്ദേഹത്തിന്‍റെ വീട്ടിൽ നടന്ന ഇന്ത്യാ മുന്നണി യോഗത്തിൽ ഹേമന്ത് സോറനെ പാർലമെന്‍ററി പാർട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു. പിന്നാലെയാണ് ചംപായ് സോറന്‍റെ രാജി.

നിലവിൽ ഹേമന്ത് സോറൻ വഹിക്കുന്ന ജെഎംഎമ്മിന്‍റെ എക്‌സിക്യൂട്ടീവ് പ്രസിഡന്‍റ് സ്ഥാനം മുഖ്യമന്ത്രി പദം ഒഴിഞ്ഞ ചംപായ് സോറന് നൽകിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഭൂമി തട്ടിപ്പു കേസിൽ അറസ്റ്റിലായതോടെ ഹേമന്ത് സോറൻ മുഖ്യമന്ത്രി പദം രാജിവയ്ക്കുകയായിരുന്നു. പിന്നാലെ ചംപായ് സോറനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുകയും ചെയ്തു. ജൂണ്‍ അവസാനം ഹേമന്ത് സോറന് ഝാര്‍ഖണ്ഡ് ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു