സുഹൃത്തിനോടുള്ള പക വീട്ടാൻ വിമാനങ്ങൾക്ക് ബോംബ് ഭീഷണി; 17കാരൻ അറസ്റ്റിൽ 
India

സുഹൃത്തിനോടുള്ള പക വീട്ടാൻ വിമാനങ്ങൾക്ക് ബോംബ് ഭീഷണി; 17കാരൻ അറസ്റ്റിൽ

മുംബൈ: നിരവധി വിമാനങ്ങൾക്ക് ബോംബ് ഭീഷണി സന്ദേശമയച്ച കേസിൽ ഛത്തിസ്ഗഢ് സ്വദേശിയായ 17 കാരൻ പിടിയിൽ. സുഹൃത്തിനോട് പകരം വീട്ടാനായി സമൂഹമാധ്യമങ്ങളിൽ സുഹൃത്തിന്‍റെ പേരിൽ നിർമിച്ച വ്യാജ അക്കൗണ്ടുകളിൽ നിന്നാണ് ബോംബ് ഭീഷണി നൽകിയിരുന്നത്. സുഹൃത്തുമായുണ്ടായ സാമ്പത്തിക തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. സുഹൃത്തിന്‍റെ ഫോട്ടോയും കുട്ടി ദുരുപയോഗം ചെയ്തിരുന്നു.കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറി. കുട്ടിയുടെ മാതാപിതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. രണ്ടു ദിവസങ്ങൾക്കിടെയാണ് കുട്ടി ഭീഷണി സന്ദേശമയച്ചത്.

കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ 19 വിമാനങ്ങളുടെ സർവീസാണ് ബോംബ് ഭീഷണി മൂലം താറുമാറായത്. ഭീഷണി സന്ദേശങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ പോസ്റ്റായാണ് ഭീഷണി അറിയിച്ചിരുന്നത്.

വിഷയത്തിൽ പാർലമെന്‍ററി കമ്മിറ്റി ചർച്ച നടത്തിയിരുന്നു. ഭീഷണിയുമായി ബന്ധപ്പെട്ട പല സൂചനകളും വിവരങ്ങളും ലഭിച്ചതായി വ്യോമയാന ഉദ്യോഗസ്ഥർ യോഗത്തിൽ അറിയിച്ചു.

പാലക്കാട്ടെ അപ്രതീക്ഷിത നീക്കങ്ങളിൽ ഞെട്ടി കോൺഗ്രസ്

അവസരം മുതലാക്കാൻ അൻവർ; സരിനുമായി കൂടിക്കാഴ്ച നടത്തി

പ്രശാന്തിന് പമ്പ് തുടങ്ങാൻ പണമെവിടെ നിന്ന്; ഇടപെട്ട് സുരേഷ് ഗോപി

പാലക്കാട് കോൺഗ്രസിൽ ഭിന്നത; സരിൻ സിപിഎമ്മിലേക്ക്?

ഹെൻറിച്ച് ക്ലാസനും അഭിഷേക് ശർമയും എസ്ആർഎച്ചിൽ തുടരും