ലക്ഷദ്വീപിൽ നിന്നുള്ള കപ്പലുകൾ പരിശോധിക്കാൻ ഐബി നിർദേശം 
India

ലക്ഷദ്വീപിൽ നിന്നുള്ള കപ്പലുകൾ പരിശോധിക്കാൻ ഐബി നിർദേശം

കൊച്ചി: ലക്ഷദ്വീപിൽ നിന്നു കപ്പലുകളിൽ എത്തുന്ന ചരക്കുകളിൽ പരിശോധന കൂടുതൽ കാര്യക്ഷമമാക്കാൻ കസ്റ്റംസിനും സംസ്ഥാന പൊലീസിനും കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോ (ഐ ബി )നിർദേശം നൽകി. കപ്പൽ വഴി കള്ളക്കടത്തു പതിവാകുന്ന സാഹചര്യത്തിലാണു ഐ ബി നിർദ്ദേശം.

ലക്ഷദ്വീപിലെ ജനങ്ങളുടെ സവിശേഷ സാഹചര്യം പരിഗണിച്ചു യാത്രക്കപ്പൽവഴി ചരക്കു കൊണ്ടുവരാൻ നിയന്ത്രണമോ പരിശോധനയോ നിലവിലില്ല. ഇതു കള്ളക്കടത്തുകാർ മുതലെടുത്തു നിയമവിരുദ്ധമായി വസ്‌തുക്കൾ കടത്തുന്നുണ്ടെന്നാണു ഐ ബി റിപ്പോർട്ട്.

അടുത്തിടെ യാത്രാകപ്പലിൽ നിന്നു തിമിംഗല ഛർദി (ആംബർ ഗ്രീസ്) പിടികൂടിയതു ഗൗരവത്തോടെയാണു ഐ ബി കാണുന്നത്. കപ്പലിൽ നിയന്ത്രണമേർപ്പെടുത്താത്തതു ചിലർ ദുരുപയോഗം ചെയ്തിരുന്നതായി നേരത്തെ തന്നെ ലക്ഷദ്വീപ് ഭരണകൂടത്തിനു മുന്നറിയിപ്പു നൽകിയിരുന്നതായി ഐ ബി വൃത്തങ്ങൾ പറഞ്ഞു.

പലചരക്ക്, പച്ചക്കറി, ഗൃഹോപകരണങ്ങൾ തുടങ്ങിയവയ്ക്കിടയിലാണു കള്ളക്കടത്തു വസ്തുക്കളും ഒളിപ്പിക്കുന്നത്. ആംബർ ഗ്രീസ് കടത്തിയാൽ കോടികളാണു പ്രതിഫലം കിട്ടുന്നത്. ലക്ഷദ്വീപിന്‍റെ പലഭാഗത്തും ആംബർ ഗ്രീസ് കുഴിച്ചിട്ടുണ്ടെന്നാണു കേസിലെ പ്രധാനപ്രതി മുഹമ്മദ് ഇഷാക്കിന്‍റെ മൊഴി. മുഹമ്മദ് ഇഷാഖ് ലക്ഷദ്വീപ് എംപിയുടെയും മുൻ എംപിയുടെയും അടുത്ത ബന്ധുവാണ് കഴിഞ്ഞ വർഷം, സുഹാലി എന്ന ജനവാസമില്ലാത്ത ദ്വീപിൽ നിന്നു 1716 കടൽ വെള്ളരി പിടിച്ചെടുത്തിരുന്നു.

പ്രത്യേക നിരീക്ഷണം ശക്തമാക്കിയിട്ടും ലക്ഷദ്വീപ് മേഖലയിൽ അനധികൃത വ്യാപാരം നടക്കുന്നുണ്ടെന്നാണു ഐ ബി റിപ്പോർട്ട്. ഈ പ്രവണത തുടർന്നാൽ, ഇപ്പോൾ നൽകുന്ന ഇളവുകൾ കർശനമാക്കേണ്ടി വരുമെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ലക്ഷദ്വീപ് ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു