Representative Image 
India

മണിപ്പൂരിൽ അസം റൈഫിൾസ് സൈനികർക്കു നേരേ ഐഇഡി ആക്രമണം

ഇംഫാൽ: മണിപ്പൂരിൽ അസം റൈഫിൾസ് സൈനികർക്കു നേരേ ഐഇഡി ആക്രമണം. തെങ്നാപാൽ ജില്ലയിലെ സൈബോൾ മേഖലയിലാണ് ആക്രമണം ഉണ്ടായത്. സൈനികരുടെ പതിവ് പട്രോളിങ്ങിനിടെ തീവ്രവാദികൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് സംഭവം. സൈബോളിലെ ഓപ്പറേറ്റിംഗ് ബേസിൽ നിന്ന് 20 അസം റൈഫിൾസ് സൈനികർ പതിവ് പട്രോളിംഗിനായി പോകുമ്പോഴാണ് ഐഇഡി അക്രമണം ഉണ്ടായത്. സൈനികർക്ക് ആർക്കും പരുക്കേറ്റിട്ടില്ലെന്ന് അധികൃതർ പറഞ്ഞു. ഐഇഡി സ്‌ഫോടനത്തിന് പിന്നാലെ ശക്തമായ വെടിവയ്പും ഉണ്ടായി. സൈനികർ തിരിച്ചടിച്ചതോടെ അക്രമികൾ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു