ബംഗ്ലാദേശ് കലാപം; ഇന്ത്യൻ പ‌ൗരന്മാർ യാത്രകൾ ഒഴിവാക്കണമെന്ന് ഹൈ കമ്മിഷൻ 
India

ബംഗ്ലാദേശ് കലാപം; ഇന്ത്യൻ പ‌ൗരന്മാർ യാത്രകൾ ഒഴിവാക്കണമെന്ന് ഹൈ കമ്മിഷൻ

ഇതു വരെ ആറു പേർ രാജ്യത്ത് വിവിധയിടങ്ങളിലായി കൊല്ലപ്പെട്ടു

ധാക്ക: ബംഗ്ലാദേശിൽ കലാപം പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി ഹൈകമ്മിഷൻ ബംഗ്ലാദേശിലുള്ളവർ പരമാവധി യാത്രകൾ ഒഴിവാക്കണമെന്നാണ് നിർദേശം. സർക്കാർ ജോലിയിൽ ഏർപ്പെടുത്തിയിരിക്കുന്ന ക്വോട്ട‌യിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള സമരമാണ് കലാപമായി മാറിയിരിക്കുന്നത്. ഇതു വരെ ആറു പേർ രാജ്യത്ത് വിവിധയിടങ്ങളിലായി കൊല്ലപ്പെട്ടു. ഈ സാഹചര്യത്തിലാണ് ഇന്ത്യൻ കമ്യൂണിറ്റിയിൽ നിന്നുള്ളവരും വിദ്യാർഥികളും ജാഗ്രത പാലിക്കണമെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ പൗരന്മാർക്ക് 24 മണിക്കൂറും സഹായം ഉറപ്പാക്കാനായി ഹൈ കമ്മിഷൻ എമർജൻസി നമ്പറുകളും പങ്കു വച്ചിട്ടുണ്ട്. നിലവിൽ ബംഗ്ലാദേശിൽ 7000 ഇന്ത്യക്കാർ ഉണ്ട്. നിലവിലെ ക്വോട്ട സിസ്റ്റം അനുസരിച്ച് സർക്കാർ ജോലികളിൽ 56 ശതമാനം സംവരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ഇതിൽ 30 ശതമാനം 1971 സ്വാതന്ത്ര്യ സമരസേനാനികളുടെ ബന്ധുക്കൾക്കാണ്. 10 ശതമാനം വീതം സംവരണം സ്ത്രീകൾക്കും പിന്നാക്ക ജില്ലകളിൽ നിന്നുള്ളവർക്കും 5 ശതമാനം ഗോത്രന്യൂന വർഗത്തിനും ഒരു ശതമാനം അംഗപരിമിതർക്കുമുള്ളതാണ്.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...