യുപിയിൽ വ്യോമസേനയുടെ യുദ്ധ വിമാനം തകർന്നു വീണു 
India

യുപിയിൽ വ്യോമസേനയുടെ യുദ്ധ വിമാനം തകർന്നു വീണു; പൈലറ്റ് ചാടി രക്ഷപെട്ടു| video

നിലത്തുവീണ വിമാനത്തിന് തീ പിടിക്കുകയായിരുന്നു

ആഗ്ര: ഉത്തർപ്രദേശിൽ വ്യോമസേനയുടെ മിഗ് -29 വിമാനം തകർന്നു വീണു. പൈലറ്റ് സുരക്ഷിതനായി പുറത്തുകടന്നു. വിമാനം വീഴുന്നതിനു തൊട്ടുമുൻപ് പൈലറ്റ് പുറത്തേക്കു ചാടുകയായിരുന്നു. നിലത്തുവീണ വിമാനത്തിനു തീ പിടിച്ചു. സംഭവത്തിൽ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വ്യോമസേനയുടെ പ്രതികരണം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.

ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് അപകടമുണ്ടായത്. അപകടകാരണം വ്യക്തമല്ല. സോവിയറ്റ് റഷ്യയിൽ നിർമിച്ച മിഗ്–29 വിമാനങ്ങൾ 1987ലാണ് ഇന്ത്യൻ സേനയുടെ ഭാഗമായത്. ആധുനികവൽക്കരിച്ച മിഗ് -29 യുപിജി വിമാനമാണ് അപകടത്തിൽപെട്ടത്.

സെഞ്ച്വറിയടിച്ച് സഞ്ജുവും തിലക് വർമയും; ഇന്ത്യ 283/1

കണ്ണൂരിൽ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ