അമർനാഥ് ഘോഷ് 
India

ഇന്ത്യൻ നർത്തകൻ യുഎസിൽ അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചു

ചൊവ്വാഴ്ച സായാഹ്നത്തിൽ നടക്കാനിറങ്ങിയ അമർനാഥിനെ അജ്ഞാതൻ പല തവണ നിറയൊഴിക്കുകയായിരുന്നു

മിസോറി: ഇന്ത്യൻ നർത്തകൻ യുഎസിലെ മിസോറിയിൽ അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചതായി റിപ്പോർട്ട്. കോൽക്കത്ത സ്വദേശിയായ ഭരതനാട്യം , കുച്ചിപ്പുടി നർത്തകൻ അമർനാഥ് ഘോഷാണ് കൊല്ലപ്പെട്ടത്. മിസോറിയിൽ സെന്‍റ് ലൂയിസ് നഗരത്തിൽ വച്ചായിരുന്നു സംഭവം. അമർനാഥിന്‍റെ സുഹൃത്തും ടിവി അഭിനേത്രിയുമായ ഡിവോലീന ഭട്ടാചർജിയാണ് എക്സിലൂടെ ഇക്കാര്യം പുറത്തു വിട്ടത്. സായാഹ്നത്തിൽ നടക്കാനിറങ്ങിയ അമർനാഥിനെ അജ്ഞാതൻ പല തവണ നിറയൊഴിച്ചതായും പോസ്റ്റിലുണ്ട്.

വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ ഫൈൻ ആർട്ട്സിൽ മാസ്റ്റേഴ്സ് ചെയ്യുകയായിരുന്നു അമർനാഥ്. ഭരതനാട്യം, കുച്ചിപ്പുടി, മണിപ്പുരി, കഥക് നൃത്തങ്ങളിൽ അദ്ദേഹം പ്രഗത്ഭനായിരുന്നു. അമർനാഥിന്‍റെ പിതാവ് ചെറുപ്പത്തിൽ തന്നെ മരണപ്പെട്ടിരുന്നു. അമ്മ 3 വർഷങ്ങൾക്കു മുൻപ് മരണപ്പെട്ടു. സഹോദരങ്ങൾ ആരുമില്ല. അമർനാഥ് ചൊവ്വാഴ്ചയാണ് കൊല്ലപ്പെട്ടത്.

കൊലപാതകത്തിന്‍റെ കാരണം, ആരാണ് കൊലപാതകി, അന്വേഷണത്തിന്‍റെ വിശദാംശങ്ങൾ എന്നിവയൊന്നും ലഭ്യമായിട്ടില്ല. അമർനാഥിന് വേണ്ടി പോരാടാൻ മറ്റാരുമില്ല. സുഹൃത്തായ തനിക്ക് അമർനാഥിന്‍റെ മൃതദേഹം വിട്ടു നൽകാൻ അപേക്ഷ നൽ‌കാനാകില്ലെന്നും കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണമെന്നുമാണ് ഡിവോലീന കുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?