India

പാകിസ്ഥാന്‍ ചാരസംഘടനയ്ക്ക് രഹസ്യ വിവരങ്ങൾ ചോർത്തി നൽകി; ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ലഖ്‌നൗ: പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്ഐയുമായി ചേർന്ന് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍. മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന സത്യേന്ദ്ര സിവാള്‍ സത്യേന്ദ്ര സിവാളാണ് അറസ്റ്റിലായത്. ഇന്ത്യയുടെ രഹസ്യ വിവരങ്ങൾ ചോർത്തി നൽകുകയായിരുന്നു ഇയാളെന്ന് പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ഉത്തർപ്രദേശ് പൊലീസിന്‍റെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡായ യുപി എടിഎസ് ആണ് മീററ്റില്‍ വച്ച് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്ത്യൻ സൈന്യവുമായി ബന്ധപ്പെട്ട തന്ത്രപരമായ സുപ്രധാന വിവരങ്ങൾ ലഭിക്കാൻ പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐ വിദേശകാര്യ മന്ത്രാലയത്തിലെ ജീവനക്കാരെ പണം നൽകി പ്രലോഭിപ്പിക്കുന്നതായി എടിഎസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്.

പാകിസ്താന്‍ ചാരസംഘടനയിലെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ് ഇയാളെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യന്‍ എംബസിയിലെ പദവി ദുരുപയോഗം ചെയ്ത് വിദേശകാര്യമന്ത്രാലയത്തിന്‍റേയും പ്രതിരോധ മന്ത്രാലയത്തിന്‍റേയും ഒരുപാട് രഹസ്യരേഖകള്‍ ഇയാള്‍ ചോര്‍ത്തിയെടുത്തുവെന്നാണ് സൂചന. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. 2021 മുതല്‍ ഇയാള്‍ മോസ്‌കോയിലെ എംബസിയില്‍ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്‍റായി (ഐബിഎസ്എ) ജോലി ചെയ്യുകയായിരുന്നു.

കോട്ടയത്ത് അച്ഛനും അമ്മയും മകനും അടക്കം ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ

രാഹുൽ മാങ്കൂട്ടത്തിലിന് വൻവരവേൽപ്പ്

ട്രെയിൻ ടിക്കറ്റ് ബുക്കിങ് സമയപരിധി വെട്ടിക്കുറച്ചു

പി. സരിനെ തള്ളി ഷാഫി പറമ്പിൽ

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പ്; സത‍്യൻ മൊകേരി സ്ഥാനാർഥിയായേക്കും