കാലവർഷം പതിവു സമയത്തെത്തും 
India

കാലവർഷം പതിവു സമയത്തെത്തും; കേരളത്തിൽ അധികമഴയ്ക്ക് സാധ്യത

ന്യൂഡൽഹി: കാലവർ‌ഷം പതിവു സമയത്തെത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാദം(ഐഎംഡി). ഇത്തവണ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നും ഐഎംഡി മൃത്യുഞ്ജയ് മോഹപത്ര വെർച്വൽ വാർ‌ത്താസമ്മേളനത്തിൽ വ്യക്തമാക്കി. വടക്കു കിഴക്കൻ മേഖലയിൽ ഇത്തവണ സാധാരണയിൽ കുറവും വടക്കു പടിഞ്ഞാറൻ മേഖലയിലും തെക്കൻ പ്രദേശങ്ങളിലും സാധാരണയിൽ കൂടുതലും മഴ രേഖപ്പെടുത്തുമെന്നും ദിർഘകാല ശരാശരിയിൽ 106 ശതമാനം അധികം മഴ വരെ പെയ്യാൻ സാധ്യതയുണ്ടെന്നും മോഹപത്ര വ്യക്തമാക്കി.

റുമാൽ‌ ചുഴലിക്കാറ്റ് മൺസൂണിന്‍റെ വരവിനെ ബാധിച്ചിട്ടില്ല. അടുത്ത അഞ്ച് ദിവസത്തിനകം തെക്കു പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ എത്തും. ഇത്തവണ ഉത്തരേന്ത്യയിലെ ചില പ്രദേശങ്ങളിലൊഴികെ രാജ്യമെങ്ങും മെച്ചപ്പെട്ട മഴ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ എൽ നിനോയുടെ പ്രഭാവം കുറഞ്ഞ വരുകയാണ്. കനത്ത മഴ, ചുഴലിക്കാറ്റ്, ഉഷ്ണതരംഗം തുടങ്ങി അസാധാരണമായ കാലാവസ്ഥാ സാഹചര്യങ്ങളിലൂടെ കടന്നു പോയ മാസമാണിതെന്നും മോഹപത്ര പറഞ്ഞു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ