India

ക്യാനഡയിലെ ഖാലിസ്ഥാന്‍ ഗ്രൂപ്പുകൾക്ക് ഐഎസ്ഐ പിന്തുണ

2021ൽ ഡൽഹിയിൽ നടന്ന കർഷക സമരത്തിലും പാക്കിസ്ഥാൻ, കനേഡിയൻ സർക്കാരുകളുടെ പിന്തുണയോടെ ഖാലിസ്ഥാനി ഗ്രൂപ്പുകൾ നുഴഞ്ഞുകയറിയിരുന്നു.

ന്യൂഡൽഹി: ക്യാനഡയിൽ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്ന ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾക്ക് പാക് ചാര സംഘടന ഐഎസ്ഐയുടെ പിന്തുണയുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. ക്യാനഡയിലേക്കു കുടിയേറിയ വിദ്യാർഥികൾ വഴി "ഇമിഗ്രേഷൻ ഫീസ്'' എന്ന നിലയ്ക്കാണു പണമെത്തിക്കുന്നതെന്നും ഇന്‍റലിജൻസ് വൃത്തങ്ങൾ പറഞ്ഞു.

ക്യാനഡയിലെ ലിബറൽ പാർട്ടി, ന്യൂ ഡെമൊക്രറ്റിക് പാർട്ടി എന്നിവയിലാണു ഖാലിസ്ഥാനി ഗ്രൂപ്പുകൾ ശക്തമായി പ്രവർത്തിക്കുന്നത്. ഇവയ്ക്ക് നിരന്തരം പാക്കിസ്ഥാനിൽ നിന്നു ഫണ്ടു ലഭിക്കുന്നുണ്ട്. ഇന്ത്യയിലേക്കു തിരിച്ചുവരാൻ താത്പര്യമില്ലാത്ത വിദ്യാർഥികളെയാണു ഖാലിസ്ഥാനി ഗ്രൂപ്പുകൾ ലക്ഷ്യമിടുന്നത്. ഇന്ത്യൻ ഹൈക്കമ്മിഷനുകൾക്കു മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കാനും ഇവരെയാണ് ഉപയോഗിക്കുന്നത്. ക്യാനഡയിലെ ഇന്ത്യൻ സമൂഹത്തിലുള്ള പഴയ തലമുറക്കാർ ഈ ഖാലിസ്ഥാൻ ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നില്ല. എന്നാൽ, പുതിയ തലമുറയിലുള്ളവരെ ഖാലിസ്ഥാൻ ഗ്രൂപ്പുകൾ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുന്നു.

2021ൽ ഡൽഹിയിൽ നടന്ന കർഷക സമരത്തിലും പാക്കിസ്ഥാൻ, കനേഡിയൻ സർക്കാരുകളുടെ പിന്തുണയോടെ ഖാലിസ്ഥാനി ഗ്രൂപ്പുകൾ നുഴഞ്ഞുകയറിയിരുന്നു. ഇവരാണ് റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയ്ക്കു മുകളിൽ സിഖ് പതാക ഉയർത്തുന്നതുൾപ്പെടെ അക്രമങ്ങൾക്കു നേതൃത്വം കൊടുത്തത്. ജസ്റ്റിൻ ട്രുഡോയുടെ സർക്കാരിനു മേലും ഈ ഖാലിസ്ഥാനി ഗ്രൂപ്പുകൾക്ക് നിയന്ത്രണമുണ്ട്. കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ ഭീകരതയുടെ കേന്ദ്രങ്ങളാണെന്ന് ആരോപിച്ച് ഇവ അടച്ചുപൂട്ടണമെന്ന ആവശ്യവുമായി ഖാലിസ്ഥാൻ ഗ്രൂപ്പുകൾ രംഗത്തെത്തിയിരിക്കുന്നതും ഇന്‍റലിജൻസ് ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.

റഹീമിന്‍റെ ജയിൽ മോചനം: കേസ് ഡിസംബര്‍ 8ന് പരിഗണിക്കും

സംസ്ഥാനത്തെ കോളെജുകളിൽ തിങ്കളാഴ്ച എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

മണിപ്പൂരിൽ ബിജെപിക്ക് തിരിച്ചടി; സഖ്യ സര്‍ക്കാരിന്‍ നിന്നും പിന്‍മാറി എന്‍പിപി

350 ഒഴിവ്, സൈന്യത്തിൽ ചേരാനെത്തിയത് 26000 കശ്മീർ യുവാക്കൾ

മണിപ്പുർ ആളിക്കത്തുന്നു: സർക്കാരിനു നൽകിയിരുന്ന പിന്തുണ പിൻവലിച്ച് എൻപിപി