ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നഗറിൽ സുരക്ഷാ സേന 2 ഭീകരരെ വധിച്ചു. ലാർനു വനമേഖലയിൽ മറ്റൊരു ഭീകരനായുള്ള തെരച്ചിൽ തുടരുകയാണ്. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി കശ്മീരിൽ നാലിടത്താണ് വെടിവെപ്പുണ്ടായത്.
ശ്രീനഗറിൽ രണ്ടര വർഷത്തിനു ശേഷമാണ് ഏറ്റുമുട്ടലുണ്ടാവുന്നത്. രക്ഷാ സേനയുടെ ഭീകരവിരുദ്ധ ഓപ്പറേഷൻ നടക്കുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ശ്രീനഗറിലെ ഖന്യാർ ഭാഗത്ത് വെടിവെപ്പുണ്ടായി മണിക്കൂറുകൾക്കകമാണ് പുതിയ സംഭവം. കൊല്ലപ്പെട്ടവരിൽ ഒരാൾ വിദേശിയും മറ്റേയാൾ പ്രാദേശികനുമാണെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഇവർ ഏത് സംഘടനയുമായി ബന്ധമുള്ളവരാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.