ജമ്മു കശ്മീരിൽ ബിജെപി സ്ഥാനാർഥി സയ്യിദ് മുഷ്താഖ് ബുഖാരി അന്തരിച്ചു 
India

ജമ്മു കശ്മീരിൽ ബിജെപി സ്ഥാനാർഥി സയ്യിദ് മുഷ്താഖ് ബുഖാരി അന്തരിച്ചു

ശ്രീനഗർ: ജമ്മു കശ്മീർ മുൻ മന്ത്രിയും ബിജെപി നേതാവുമായ സയ്യിദ് മുഷ്താഖ് ബുഖാരി (75) അന്തരിച്ചു. പൂഞ്ച് ജില്ലയിലെ പാമ്രോട്ട് സുരൻകോട്ട് ഏരിയയിലുള്ള വീട്ടിൽ ഇന്നു രാവിലെയാണ് അന്ത്യം. സുരൻകോട്ട് നിയമസഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്നു.

ജമ്മു മേഖലയിലെ പട്ടികവർഗ സംവരണ മണ്ഡലമായ സുരൻകോട്ടിൽ നിന്നാണ് ബുഖാരിയെ ബിജെപി മത്സരിപ്പിച്ചത്. രണ്ടു തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബുഖാരിഒരു കാലത്ത് നാഷനൽ കോൺഫറൻസ് നോതാവ് ഫറൂഖ് അബ്ദുല്ലയുടെ വിശ്വസ്തനായിരുന്നു. ഫറൂഖ് അബ്ദുല്ലയുമായുള്ള അഭിപ്രായ വ്യാത്യാസത്തെ തുടർന്നാണ് 2022 ഫെബ്രുവരിയിൽ ബുഖാരി പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നത്.

ലോറിക്ക് അർജുന്‍റെ പേര് തന്നെ ഇടും; ആരോപണങ്ങൾ നിഷേധിച്ച് ലോറി ഡ്രൈവർ മനാഫ്

അന്‍വറിന്‍റെ രാഷ്ട്രീയ പാർട്ടിയിലേക്കില്ല; പി.വി. അൻവറിനെ തള്ളി കെ.ടി. ജലീൽ

'മനാഫും ഈശ്വര്‍ മാല്‍പെയും ചേര്‍ന്ന് നാടകം കളിക്കുകയായിരുന്നു; എല്ലാം യൂട്യൂബ് വ്യൂസ് കൂട്ടാന്‍'; ഗുരുതര ആരോപണങ്ങളുമായി അര്‍ജുന്‍റെ കുടുംബം

മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ചോദ്യങ്ങള്‍ വെട്ടിനിരത്തി; സ്പീക്കര്‍ക്ക് പ്രതിപക്ഷത്തിന്‍റെ പരാതി

മുഖ‍്യമന്ത്രിക്കെതിരെ കലാപാഹ്വാനത്തിന് കേസെടുക്കണം; ഡിജിപിക്ക് പരാതി നൽകി യൂത്ത് കോൺഗ്രസും ലീഗും