India

രാഹുലിന്‍റേത് മാത്രമല്ല, മോദിയുടെയും അമിത് ഷായുടെയും ഹെലികോപ്റ്റർ പരിശോധിക്കണം

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പോയ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഫ്ലൈയിങ് സ്ക്വാഡാണ് പരിശോധിച്ചത്

ന്യൂഡൽഹി: തമിഴ്നാട്ടിലെ നീലഗിരിയിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയുടെ ഹെലികോപ്റ്റർ പരിശോധിച്ചതിൽ വിമർശനവുമായി ജയറാം രമേശ്. രാഹുലിന്‍റെ മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും ഹെലികോപ്റ്ററുകൾ പരിശോധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പോയ രാഹുൽ ഗാന്ധിയുടെ ഹെലികോപ്റ്റർ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ഫ്ലൈയിങ് സ്ക്വാഡാണ് പരിശോധിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നേതാക്കൻമാർക്ക് പോകേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷൻ പരിശോധന നടത്തുന്നതിൽ പ്രശ്നമില്ല. പക്ഷേ പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ഹെലികോപ്റ്ററുകൾ പരിശോധിക്കണമെന്ന് അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?