ഝാര്‍ഖണ്ഡിൽ ഇന്ന് ഒന്നാംഘട്ടം പോളിങ് file image
India

ഝാര്‍ഖണ്ഡിൽ ഇന്ന് ഒന്നാംഘട്ടം പോളിങ്

33 നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടമായി 15 ജില്ലകളിലെ 43 മണ്ഡലങ്ങളില്‍ ഇന്നു (nov 13) വോട്ടെടുപ്പ്. 17 ജനറല്‍ സീറ്റുകളിലും 20 പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളിലും ആറു പട്ടികജാതി സംവരണ സീറ്റുകളിലുമാണ് ഇന്നു പോളിങ്. മുന്‍ മുഖ്യമന്ത്രി ചംപയ് സോറന്‍ ഉള്‍പ്പെടെ 683 സ്ഥാനാര്‍ഥികളുടെ വിധി ഇന്നു നിര്‍ണയിക്കും.

വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും വിവിധ സംസ്ഥാനങ്ങളിലെ 33 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പുകളും ഇന്നു നടക്കും. കേരളത്തില്‍ ചേലക്കര മണ്ഡലത്തിലെ വോട്ടെടുപ്പാണ് ഇന്നു നടക്കുന്നത്. രാജസ്ഥാന്‍ (7), പശ്ചിമ ബംഗാള്‍ (6), അസം (5), ബിഹാര്‍ (4), കര്‍ണാടക (3), മധ്യപ്രദേശ് (2), ഛത്തിസ്ഗഡ്, ഗുജറാത്ത്, മേഘാലയ (ഒന്നു വീതം) എന്നിങ്ങനെയാണ് ഇന്നു പോളിങ് നടക്കുന്ന മറ്റു നിയമസഭാ മണ്ഡലങ്ങള്‍. സിക്കിമിലെ രണ്ടു സീറ്റുകളിലും ഇന്ന് പോളിങ് നടക്കേണ്ടതായിരുന്നു. എന്നാല്‍, ഇവിടെ സിക്കിം ക്രാന്തികാരി മോര്‍ച്ചയുടെ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചതിനാല്‍ വോട്ടെടുപ്പ് വേണ്ടിവന്നില്ല.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചവര്‍ എംഎല്‍എ സ്ഥാനം ഒഴിഞ്ഞതിനെത്തുടര്‍ന്നാണു ഭൂരിപക്ഷം മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്. ഇവയുടെ ഫലം നിലവിലുള്ള സംസ്ഥാന സര്‍ക്കാരുകളെ ബാധിക്കില്ല. എന്നാല്‍, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനുണ്ടായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഉപതെരഞ്ഞെടുപ്പു ഫലം ഏറെ പ്രാധാന്യത്തോടെയാണ് മുഖ്യ കക്ഷികള്‍ കാണുന്നത്. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നു കൂടി തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി രാജിവച്ചതിനാലാണു വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ്.

നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

ഓസ്ട്രേലിയ 104 ഔൾഔട്ട്; ജയ്സ്വാളിനും രാഹുലിനും അർധ സെഞ്ചുറി

ഐസിസി അറസ്റ്റ് വാറന്‍റ്; നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുമായി യുകെ

ചേർത്ത് പിടിച്ച സഖാക്കൾക്കും നെഞ്ചോട് ചേർത്ത പ്രസ്ഥാനത്തിനും നന്ദി, ഇനിയും ജനങ്ങൾക്കിടയിലുണ്ടാവും; പി. സരിൻ

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം