Wayanad Road Show 
India

രാഹുലിനെ ജയിപ്പിച്ചിട്ട് കാര്യമില്ല, വയനാടിന് ആവശ്യം സുരേന്ദ്രനെ: അണ്ണാമലൈ

ജനങ്ങളെ ജാതിയുടെയും മതത്തിന്‍റെയും പേരിൽ ഭിന്നിപ്പിക്കുന്നത് കോൺഗ്രസാണ്

മാനന്തവാടി: വയനാട് മണ്ഡലത്തിന് ആവശ്യം വന്നും പോകുന്ന എംപിയല്ലെന്ന് തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ. കെ.സുരേന്ദ്രന് വേണ്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ വിഐപി മണ്ഡലമായ വയനാട്ടിൽ അഞ്ച് ലക്ഷത്തോളം ഭൂരിപക്ഷം നേടിയാണ് രാഹുൽ ഗാന്ധി വിജയിച്ചത്. എന്നിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. മണ്ഡലത്തിലേക്കു വരാൻ അദ്ദേഹത്തിനു സമയമില്ല.

അതുകൊണ്ട് തന്നെ ഒരിക്കൽക്കൂടി അദ്ദേഹത്തെ വിജയിപ്പിച്ചാലും വയനാടിന്‍റെ അവസ്ഥയ്ക്ക് മാറ്റം വരാൻ പോകുന്നില്ല. കെ.സുരേന്ദ്രൻ എപ്പോഴും വയനാട്ടിലുണ്ടാകും. ഇവിടുള്ളവർക്ക് മെച്ചപ്പെട്ട ജീവിതനിലവാരം കെട്ടിപ്പെടുത്താനും സേവിക്കാനും സന്നദ്ധനായി നിങ്ങളുടെ ഇടയിൽ സുരേന്ദ്രൻ കാണുമെന്ന് അണ്ണാമലൈ പറഞ്ഞു.

ജനങ്ങളെ ജാതിയുടെയും മതത്തിന്‍റെയും പേരിൽ ഭിന്നിപ്പിക്കുന്നത് കോൺഗ്രസാണ്. എല്ലാവരുടെയും ക്ഷേമമാണ് ബിജെപിയുടെ ലക്ഷ്യം. വികസനം ലക്ഷ്യമിട്ടാണ് നരേന്ദ്രമോദി സർക്കാർ പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ 36% പ്രയോജനം ലഭിച്ചത് ന്യൂനപക്ഷ വിഭാഗങ്ങൾക്കാണ്. അവിടെ ജാതിയും മതവും നോക്കി ബിജെപി തരംതിരിക്കാറില്ലെന്നും അണ്ണാമലൈ കൂട്ടിച്ചേർത്തു.

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ