കർണാടകയിലെ മലമുകളിലെ ക്ഷേത്രത്തിൽ അപകടം; നിരവധി തീർത്ഥാടകർക്ക് പരുക്ക് 
India

മലമുകളിലെ ക്ഷേത്രത്തിൽ വിശ്വാസികൾ വഴുതിവീണ് അപകടം; നിരവധിപ്പേർക്ക് പരുക്ക്

ആയിരക്കണക്കിന് പേരാണ് 3000 അടി ഉയരമുള്ള മല കയറാനെത്തിയത്.

ബംഗളൂരു: കർണാടകയിലെ മലമുകളിലെ ക്ഷേത്രത്തിലുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരുക്ക്. ചിക്കമംഗളൂരുവിൽ തീർത്ഥാടനത്തിനായി മല നടന്ന് കയറിയവർ ചെളിയിൽ കാൽ വഴുതി വീണായിരുന്നു അപകടം. മലയിൽ നിന്ന് കാൽ വഴുതി വീണും, ഇതിനു പുറമെ തിക്കിലും തിരക്കിലും പെട്ടും 12 പേർക്ക് പരുക്കേറ്റു. നിരവധി തീർത്ഥാടകർ മലമുകളിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.

ചിക്കമംഗളുരുവിലെ ബിണ്ടിഗ ഗ്രാമത്തിലുള്ള ദേവിരമ്മ മലയിലെ ക്ഷേത്രത്തിലാണ് സംഭവം. നരക ചതുർദശി ദിവസമായതിനാൽ ആയിരക്കണക്കിന് പേരാണ് 3000 അടി ഉയരമുള്ള മല കയറാനെത്തിയത്. വർഷത്തിൽ ഒരിക്കൽ മാത്രമേ സന്ദർശകരെ സ്വീകരിക്കുകയുള്ളൂ.

karnataka deviramma temple accident many injured

ദീപാവലി ഉത്സവത്തിന്‍റെ ഭാഗമായി നിയന്ത്രണങ്ങളിൽ താൽക്കാലികമായി ഇളവ് വരുത്തിയിരുന്നു. ഇതിനു പുറമേ 2 ദിവസമായി ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. ഇത് അവഗണിച്ചാണ് പ്രദേശത്തേക്ക് ഭക്തർ എത്തിയത്. ദേവിരമ്മ മലയിലേക്ക് നേരത്തേ പ്രവേശിക്കാൻ വനംവകുപ്പിന്‍റെ പാസും അനുമതിയും വേണമായിരുന്നു.

വ്യാഴാഴ്ച വൈകുന്നേരത്തോടെ ആയിരക്കണക്കിന് ആളുകളാണ് മല കയറാന്‍ എത്തിയത്. തിരക്ക് നിയന്ത്രിക്കാൻ സ്ഥലത്തേക്ക് കൂടുതൽ പൊലീസ് സേനയെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തിലെ ഉത്സവം നവംബർ 3ന് സമാപിക്കും.

പാലക്കാട് ന​ഗരസഭയിൽ കൃഷ്ണകുമാറിന് തിരിച്ചടി!! ബിജെപി വോട്ട് കോൺഗ്രസിലേക്ക് ചോർന്നതായി സൂചന

ആദ്യ അഞ്ച് ബൂത്ത് വരെ പിടിച്ചുനിൽക്കും, പിന്നെ നിലനിർത്തും; പാലക്കാട് വിജയം ഉറപ്പെന്ന് ആവർത്തിച്ച് പി. സരിൻ

തെരഞ്ഞെടുപ്പ് ഫലം കാത്ത് കേരളം, മഹാരാഷ്ട്ര, ഝാർഖണ്ഡ്

മുനമ്പം സമരം: മുഖ്യമന്ത്രി ചർച്ചയ്ക്ക്

ശബരിമല റോപ്പ് വേ പൂർത്തിയാക്കാൻ 24 മാസം