India

പ്രതിപക്ഷ ഐക്യത്തിന് കെസിആർ ഇല്ല

തെ​ല​ങ്കാ​ന​യു​ടെ വി​ക​സ​ന മാ​തൃ​ക രാ​ജ്യ​മൊ​ട്ടാ​കെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ

ഹൈ​ദ​രാ​ബാ​ദ്: ബി​ജെ​പി​ക്കെ​തി​രേ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ ഒ​ന്നി​പ്പി​ക്കു​ക​യെ​ന്ന ഉ​ദ്യ​മം തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി​യും ബി​ആ​ർ​എ​സ് നേ​താ​വു​മാ​യ കെ.​ച​ന്ദ്ര​ശേ​ഖ​ര റാ​വു ഉ​പേ​ക്ഷി​ച്ചെ​ന്നു മ​ക​ൻ കെ.​ടി. രാ​മ​രാ​മ​റാ​വു. പ​ക​രം തെ​ല​ങ്കാ​ന​യു​ടെ വി​ക​സ​ന മാ​തൃ​ക രാ​ജ്യ​മൊ​ട്ടാ​കെ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലാ​ണ് ഇ​പ്പോ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്നും രാ​മ​റാ​വു. തെ​ല​ങ്കാ​ന മ​ന്ത്രി​യും ബി​ആ​ർ​എ​സ് വ​ർ​ക്കി​ങ് പ്ര​സി​ഡ​ന്‍റു​മാ​ണു കെ.​ടി.​ആ​ർ. എ​ന്ന് അ​റി​യ​പ്പെ​ടു​ന്ന രാ​മ​റാ​വു.

പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ ഐ​ക്യ​നി​ര രൂ​പ​പ്പെ​ടു​ത്താ​ൻ 12നു ​പ​റ്റ്ന​യി​ൽ ജെ​ഡി​യു നേ​താ​വും ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി​യു​മാ​യ നി​തീ​ഷ് കു​മാ​ർ യോ​ഗം വി​ളി​ച്ചി​രി​ക്കെ​യാ​ണു ബി​ആ​ർ​എ​സി​ന്‍റെ പ്ര​ഖ്യാ​പ​നം. ഏ​തെ​ങ്കി​ലു​മൊ​രു പാ​ർ​ട്ടി​ക്കും നേ​താ​വി​നു​മെ​തി​രാ​യ അ​ന്ധ​മാ​യ വി​രോ​ധ​ത്തി​ന്‍റെ പേ​രി​ലു​ള്ള പ്ര​തി​പ​ക്ഷ ഐ​ക്യം രാ​ജ്യ​ത്തി​ന് ആ​വ​ശ്യ​മി​ല്ലെ​ന്നു കെ.​ടി.​ആ​ർ. ക്രി​യാ​ത്മ​ക ഭ​ര​ണ മാ​തൃ​ക​യു​ടെ പേ​രി​ലാ​ണ് ജ​ന​ങ്ങ​ളെ സ​മീ​പി​ക്കേ​ണ്ട​ത്. എ​ല്ലാ മാ​ർ​ഗ​ങ്ങ​ളും പ​രീ​ക്ഷി​ച്ച​ശേ​ഷ​മാ​ണ് താ​ൻ ഇ​ക്കാ​ര്യം പ​റ​യു​ന്ന​തെ​ന്നും രാ​ജ്യ​ത്ത് ശ​രി​യാ​യ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യു​ടെ ശൂ​ന്യ​ത​യു​ണ്ടെ​ന്നും കെ.​ടി.​ആ​ർ.

ഡി​എം​കെ നേ​താ​വും ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി​യു​മാ​യ എം.​കെ. സ്റ്റാ​ലി​ൻ, ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​ർ, എ​എ​പി ദേ​ശീ​യ ക​ൺ​വീ​ന​റും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യു​മാ​യ അ​ര​വി​ന്ദ് കെ​ജ്‌​രി​വാ​ൾ എ​ന്നി​വ​രു​മാ​യി നേ​ര​ത്തേ ബി​ജെ​പി, കോ​ൺ​ഗ്ര​സി​ത​ര ക​ക്ഷി​ക​ളു​ടെ സ​ഖ്യം രൂ​പീ​ക​രി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് കെ.​സി.​ആ​ർ ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ഉ​ൾ​പ്പെ​ടെ പൊ​തു​സ​മ്മേ​ള​ന​ങ്ങ​ളും ന​ട​ത്തി അ​ദ്ദേ​ഹം. എ​ന്നാ​ൽ, പി​ന്നീ​ട് അ​ദ്ദേ​ഹം അ​തി​ൽ നി​ന്നു പി​ന്നോ​ട്ടു​പോ​കു​ക​യാ​യി​രു​ന്നു. ക​ർ​ണാ​ട​ക​യി​ലേ​ത് കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യ​മ​ല്ല, മ​റി​ച്ച് ഭ​ര​ണ വി​രു​ദ്ധ വി​കാ​ര​ത്തി​ലു​ണ്ടാ​യ ത​രം​ഗ​മാ​ണെ​ന്നും കെ.​സി.​ആ​ർ. അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

''സന്ദീപ് വാര്യർക്ക് രണ്ടാഴ്ച മുൻപ് വരാമായിരുന്നു'', പരിഹാസവുമായി കെ. മുരളീധര‌ൻ

വെറുപ്പിന്‍റെയും പാപികളുടെയും ഇടയിലേക്കാണ് സന്ദീപ് ചെന്നെത്തിയിരിക്കുന്നത്: പത്മജ വേണുഗോപാൽ

വെറുപ്പിന്‍റെ ഫാക്റ്ററിയിൽ നിന്ന് സ്നേഹത്തിന്‍റെ കടയിലേക്കു പോകുന്നു: സന്ദീപ് വാര്യർ

ബിജെപി നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു

യുപിയിൽ ആശുപത്രിയിൽ വൻതീപിടുത്തം; 10 നവജാത ശിശുക്കൾ വെന്തു മരിച്ചു; 16 കുഞ്ഞുങ്ങളുടെ നില ​ഗുരുതരം