ലണ്ടൻ: ഖലിസ്ഥാൻ നേതാവ് അവതാർ ഖണ്ഡ ലണ്ടനിൽ മരിച്ചതായി റിപ്പോർട്ട്. വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം.
'വാരിസ് പഞ്ചാബ് ദേ' സംഘടനയുടെ തലവനും ഖലിസ്ഥാൻ നേതാവുമായിരുന്ന അമൃത്പാൽ സിങിന്‍റെ അടുത്ത അനുനായി കൂടിയാണ് ഇയാൾ. രക്താർബുദത്തിന് ചിതിത്സയിലായിരുന്നു അവതാറെന്നുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ മാർച്ച് 19 ന് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസ് ആക്രമിച്ച് കേസിലെ മുഖ്യപ്രതിയാണ് ഇയാൾ. രൺജോത് എന്നാണ് ഇയാളുടെ യഥാർഥ പേരെന്നാണു വിവരം. ലണ്ടനിലുള്ള സിഖ് യുവാക്കളെ ഖലിസ്ഥാൻ വാദത്തിലേക്ക് നയിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഇയാളുടെ നേതൃത്വത്തിൽ നടത്തിവന്നിരുന്നു.