India

പേരുമാറ്റം കൊൽക്കത്ത വരെ; ഭാഷാഭവന് ശ്യാമപ്രസാദ് മുഖർജിയുടെ പേര്

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ നാഷണല്‍ ലൈബ്രറിക്ക് ഡോ. ശ്യാമപ്രസാദ് മുഖര്‍ജിയുടെ പേര് നല്കി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. കൊല്‍ക്കത്ത ഭാഷാഭവന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ലൈബ്രറി പുതിയ ഉത്തരവ് പ്രകാരം ഡോ. ശ്യാമപ്രസാദ് മുഖര്‍ജി ഭാഷാഭവന്‍ എന്ന് അറിയപ്പെടും.

ഭാഷാഭവന്‍റെ പേര് മാറ്റം സംബന്ധിച്ച് നാഷണല്‍ ലൈബ്രറി ഡയറക്ടര്‍ ജനറല്‍ ജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിച്ചിരുന്നു. പേരു മാറ്റാനുള്ള നിര്‍ദേശം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം അംഗീകരിച്ചെന്ന് കാട്ടി അണ്ടര്‍ സെക്രട്ടറി അനുരാധ സൂദാണ് ഉത്തരവ് നല്കിയത്.

ശ്യാമപ്രസാദ് മുഖർജിയും പിതാവ് അശുതോഷ് മുഖര്‍ജിയും ചേര്‍ന്ന് നല്കിയ 80,000 പുസ്തകങ്ങളുമായാണ് കൊല്‍ക്കത്ത ഭാഷാഭവന്‍റെ തുടക്കം. ഇത് പരിഗണിച്ച് ലൈബ്രറിക്ക് അദ്ദേഹത്തിന്റെ പേര് നല്കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. ജവഹർലാൽ നെഹ്റു മന്ത്രിസഭയിൽ അംഗമായിരുന്ന മുഖർജി പിന്നീട് നെഹ്റുവുമായി തെറ്റിപ്പിരിഞ്ഞാണ് ഭാരതീയ ജനസംഘം സ്ഥാപിച്ചത്.

ആംബുലന്‍സിൽ കയറിയില്ലെന്നു പറഞ്ഞത് നുണ; സ്വയം തിരുത്തി സുരേഷ് ഗോപി

സ്വർണവിലയിൽ മുന്നേറ്റം തുടരുന്നു; വീണ്ടും വര്‍ധന

ഇരുമ്പനത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരു മരണം; 3 പേർക്ക് ​ഗുരുതര പരുക്ക്

'ദീപങ്ങളുടെ ​ദിവ്യോത്സവം': ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

നാളെ മുതൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്; യെലോ അലര്‍ട്ട്