ലക്ഷിത, തിരുപ്പതിയിൽ കൂട്ടിലായ പുലി 
India

തിരുപ്പതിയിൽ 6 വയസുകാരിയെ കൊന്ന പുലിയെ പിടികൂടി

അമരാവതി: തിരുപ്പതിയിൽ 6 വയസുകാരിയെ ആക്രമിച്ച് കൊലപ്പെടുത്തിയ പുലി കെണിയിൽ കുടുങ്ങി. കുട്ടി ആക്രമിക്കപ്പെട്ട അലിപിരി വാക്ക് വെയിൽ ഏഴാം മൈലിന് അടുത്ത് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങി‍യത്.

സംഭവത്തെ തുടർന്ന് തിരുപ്പതിയിൽ കുട്ടികളുമായി എത്തുന്നവർക്ക് സമയനിയന്ത്രണം ഏർപ്പെടുത്തി. രാവിലെ അഞ്ച് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ കുട്ടികളുമായി എത്തുന്നവരെ കടത്തിവിടൂ. ഒറ്റയ്ക്ക് ആരെയും മല കയറാൻ അനുവദിക്കേണ്ടെന്നാണ് വനംവകുപ്പിന്‍റെ തീരുമാനം. തീർഥാടനത്തിന് എത്തുന്നവരെ നൂറ് പേരുള്ള സംഘങ്ങളായി തിരിച്ച് ഓരോ സംഘത്തിനൊപ്പം ഫോറസ്റ്റ് ഗാർഡിനെ അയക്കാനും തീരുമാനമായി.

വെള്ളിയാഴ്ച വൈകിട്ട് അച്ഛനും അമ്മയ്ക്കും ഒപ്പം ക്ഷേത്രദർശനത്തിനെത്തിയ ആന്ധ്ര സ്വദേശി ലക്ഷിത ആണ് കൊല്ലപ്പെട്ടത്. സുരക്ഷാ ജീവനക്കാരും വനം വകുപ്പും സംയുക്തമായി നടത്തിയ തെരച്ചിലിനൊടുവിൽ കുട്ടിയുടെ മൃതദേഹം വനത്തിൽ നിന്നും കണ്ടെത്തുകയായിരുന്നു.

2200 ബസുകൾ ഒറ്റയടിക്ക് നഷ്ടമാകും; കെഎസ്ആർടിസി പുതിയ പ്രതിസന്ധിയിലേക്ക്

തൃശൂർ - കൊടുങ്ങല്ലൂർ റൂട്ടിൽ ബസ് സമരം

എലിഫന്‍റ് ഫര്‍ണിച്ചര്‍ മണി ചെയിൻ തട്ടിപ്പ്: നാലായിരം പേർക്ക് 80 കോടി നഷ്ടം

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി