criminal law bill 
India

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ന് വ​ധ​ശി​ക്ഷ; ക്രി​മി​ന​ൽ നി​യ​മ ഭേ​ദ​ഗ​തി ബി​ല്ലു​ക​ൾ ലോ​ക്സ​ഭ പാ​സാ​ക്കി

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു​ള്ള മൂ​ന്നു ബി​ല്ലു​ക​ൾ ലോ​ക്സ​ഭ ശ​ബ്ദ വോ​ട്ടോ​ടെ പാ​സാ​ക്കി. എം​പി​മാ​രെ കൂ​ട്ട​ത്തോ​ടെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ്, ഡി​എം​കെ, തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ സ​ഭ ബ​ഹി​ഷ്ക​ര​ണം തു​ട​രു​മ്പോ​ഴാ​ണു ക്രി​മി​ന​ൽ- നീ​തി​ന്യാ​യ രം​ഗ​ത്ത് സു​പ്ര​ധാ​ന​മാ​യ ബി​ല്ലു​ക​ൾ അ​വ​ത​രി​പ്പി​ച്ച​തും പാ​സാ​ക്കി​യ​തും.

കൊ​ളോ​ണി​യ​ൽ പാ​ര​മ്പ​ര്യം പേ​റു​ന്ന ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം, ക്രി​മി​ന​ൽ ന​ട​പ​ടി​ച്ച​ട്ടം, തെ​ളി​വു നി​യ​മം എ​ന്നി​വ​യ്ക്കു പ​ക​ര​മാ​യി ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, ഭാ​ര​തീ​യ നാ​ഗ​രി​ക് സു​ര​ക്ഷ 3, ഭാ​ര​തീ​യ സാ​ക്ഷ്യ ബി​ൽ എ​ന്നീ ബി​ല്ലു​ക​ളാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​അ​വ​ത​രി​പ്പി​ച്ച​ത്. ഓ​ഗ​സ്റ്റി​ൽ സ​ഭ​യി​ൽ വ​ച്ച ബി​ൽ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി​യു​ടെ പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം പ​രി​ഷ്ക​രി​ച്ച് വീ​ണ്ടും അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​ന് വ​ധ​ശി​ക്ഷ ഏ​ർ​പ്പെ​ടു​ത്താ​നും രാ​ജ്യ​ദ്രോ​ഹ നി​യ​മം പി​ൻ​വ​ലി​ക്കാ​നു​മു​ൾ​പ്പെ​ടെ വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണു പു​തി​യ ബി​ല്ലു​ക​ൾ.

ഈ ​കാ​ല​ഘ​ട്ട​ത്തി​ന് യോ​ജി​ക്കാ​ത്ത കൊ​ളോ​ണി​യ​ൽ കാ​ല​ഘ​ട്ട​ത്തി​ലെ നി​യ​മ​ങ്ങ​ൾ​ക്കു പ​ക​ര​മാ​ണു പു​തി​യ​വ​യെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. ശി​ക്ഷ ന​ൽ​കു​ക എ​ന്ന​തി​നെ​ക്കാ​ൾ, വേ​ഗ​ത്തി​ൽ നീ​തി ഉ​റ​പ്പാ​ക്കു​ന്ന​തി​നു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​താ​ണു ബി​ൽ. സ്വാ​ത​ന്ത്ര്യ സ​മ​ര​കാ​ല​ത്ത് നേ​താ​ക്ക​ൾ​ക്കെ​തി​രേ ബ്രി​ട്ടി​ഷു​കാ​ർ പ്ര​യോ​ഗി​ച്ച രാ​ജ്യ​ദ്രോ​ഹ നി​യ​മം ഇ​നി​യു​ണ്ടാ​വി​ല്ല. പ​ക​രം രാ​ജ്യ​ത്തി​നെ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളെ ത​ട​യാ​നു​ള്ള നി​യ​മ​മാ​ണു​ണ്ടാ​കു​ക. രാ​ജ്യ​ദ്രോ​ഹം മാ​റി ദേ​ശ​ദ്രോ​ഹ​മാ​ണു വ​രു​ന്ന​ത്.

മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന്‍റെ പേ​രി​ൽ ഭീ​ക​ര​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ചി​ല​രു​ടെ ശ്ര​മ​ങ്ങ​ൾ അ​ദ്ഭു​ത​പ്പെ​ടു​ത്തു​ന്നു. അ​തൊ​ന്നും മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ ന​ട​ക്കി​ല്ല.

സ​ർ​ക്കാ​രി​നെ സം​ര​ക്ഷി​ക്കു​ക എ​ന്ന​ത​ല്ല, രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ക എ​ന്ന​താ​ണു പു​തി​യ നി​യ​മ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യ​മെ​ന്നും അ​മി​ത് ഷാ.

​പ്ര​തി​പ​ക്ഷ​ത്തെ പ്ര​ധാ​ന പാ​ർ​ട്ടി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ ബി​ൽ പാ​സാ​ക്കു​ന്ന​തി​ന്‍റെ പോ​രാ​യ്മ​ക​ൾ ബി​ജെ​ഡി​യും അ​കാ​ലി​ദ​ളും ഉ​ൾ​പ്പെ​ടെ ക​ക്ഷി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ബി​ല്ലി​ലെ പ​ല വ്യ​വ​സ്ഥ​ക​ളും വ​ലി​യ പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്ന് എ​ഐ​എം​ഐ​എം നേ​താ​വ് അ​സ​ദു​ദ്ദീ​ൻ ഒ​വൈ​സി പ​റ​ഞ്ഞു.

അ​തി​വേ​ഗം വി​ചാ​ര​ണ, വി​ധി

അ​ന്വേ​ഷ​ണ​വും വി​ചാ​ര​ണ​യും വി​ധി​യും അ​തി​വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​ൻ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​താ​ണു പു​തി​യ നി​യ​മം. പ​രാ​തി ല​ഭി​ച്ച് മൂ​ന്നു ദി​വ​സ​ത്തി​നു​ള്ളി​ൽ എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. അ​ന്വേ​ഷ​ണം 14 ദി​വ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്ക​ണം. 45 ദി​വ​സ​ത്തി​ല​ധി​കം വി​ധി പ്ര​ഖ്യാ​പ​നം മാ​റ്റി​വ​യ്ക്കാ​ൻ ജ​ഡ്ജി​മാ​ർ​ക്ക് അ​ധി​കാ​ര​മു​ണ്ടാ​വി​ല്ല. കു​റ്റ​വി​മു​ക്ത​നാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​പ്പീ​ൽ ന​ൽ​കാ​ൻ പ്ര​തി​ക്ക് ഏ​ഴു ദി​വ​സം ല​ഭി​ക്കും.

മു​ൻ​പ് അ​പ്പീ​ൽ ന​ൽ​കു​ന്ന​തി​നൊ​ന്നും സ​മ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​രു​ന്നി​ല്ലെ​ന്നും ഇ​പ്പോ​ൾ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ കു​റ്റം സ​മ്മ​തി​ച്ചാ​ൽ കു​റ​ഞ്ഞ ശി​ക്ഷ പ​രി​ഗ​ണി​ക്കാ​ൻ പോ​ലും വ്യ​വ​സ്ഥ​യു​ണ്ടെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലൂ​ടെ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം രാ​ജ്യം വി​ട്ട​വ​രെ വെ​റു​തേ​വി​ടി​ല്ലെ​ന്നു പ​റ​ഞ്ഞ അ​മി​ത് ഷാ ​പ്ര​തി​യു​ടെ അ​ഭാ​വ​ത്തി​ലും വി​ചാ​ര​ണ ന​ട​ത്താ​മെ​ന്ന വ​കു​പ്പും പു​തി​യ നി​യ​മ​ത്തി​ലു​ണ്ടെ​ന്നു വി​ശ​ദീ​ക​രി​ച്ചു.

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

നവീൻ ബാബുവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

ബിജെപിയിൽ കുടുംബ വാഴ്ച; ഝാർഖണ്ഡിൽ സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതിനു പിന്നാലെ കൂട്ട രാജി

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ