റാഗിങ്ങിന്‍റെ പേരിൽ മണിക്കൂറുകളോളം നിർത്തി; ഗുജറാത്തിൽ എംബിബിഎസ് വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു 
India

റാഗിങ്ങിന്‍റെ പേരിൽ മണിക്കൂറുകളോളം നിർത്തി; ഗുജറാത്തിൽ എംബിബിഎസ് വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു

ശനിയാഴ്ച രാത്രി കോളെജ് ഹോസ്റ്റലിലെത്തിയ 8 പേരടങ്ങുന്ന സീനിയർ വിദ്യാർഥികളാണ് ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്തത്.

നോയ്ഡ: റാഗിങ്ങിന്‍റെ പേരിൽ മണിക്കൂറുകളോളം നിർത്തിയതിനു പിന്നാലെ എംബിബിഎസ് വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു. ഗുജറാത്തി പത്താൻ ജില്ലയിലാണ് സംഭവം. എംബിബിഎസ് ആദ്യ വർഷ വിദ്യാർഥിയായ അനിൽ മേതാനിയയാണ് (18) മരിച്ചത്. ജിഎംഈആർസ് മെഡിക്കൽ കോളെജിന്‍റെ ഹോസ്റ്റലിൽ കുഴഞ്ഞു വീണ വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശനിയാഴ്ച രാത്രിയാണ് സംഭവം. കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ഡീൻ ഡോ. ഹാർദിക് ഷാ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

ശനിയാഴ്ച രാത്രി കോളെജ് ഹോസ്റ്റലിലെത്തിയ 8 പേരടങ്ങുന്ന സീനിയർ വിദ്യാർഥികളാണ് ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്തത്.

സ്വയം പരിചയപ്പെടുത്തുന്നതിനായി മണിക്കൂറുകളോളമാണ് ഇവർ കുട്ടികളെ നിർ‌ത്തിയത്. സംഭവത്തിൽ 15 രണ്ടാം വർഷ വിദ്യാർഥികൾക്കെതിരേ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു. ഇവരെ കോളെജ് ഹോസ്റ്റലിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ഡോ. ഹരിണി അമരസൂര്യ വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രി

സർക്കാർ ആശുപത്രിയിൽ പ്രാങ്ക് വീഡിയോ; 2 പേർ അറസ്റ്റിൽ

കടല്‍, ആന, മോഹന്‍ലാല്‍, കെ.മുരളീധരന്‍; എത്ര കണ്ടാലും മടുക്കില്ലെന്ന് സന്ദീപ് വാര്യര്‍

മണിപ്പുരിൽ കൂടുതൽ സേനയെ വിന്യസിക്കും; അമിത് ഷാ സ്ഥിതിഗതികൾ വിലയിരുത്തും

മംഗളൂരു റിസോർട്ട് സ്വിമ്മിങ് പൂളിൽ 3 പെൺകുട്ടികൾ മുങ്ങി മരിച്ച സംഭവം: 2 പേ‌ർ അറസ്റ്റിൽ | Video