Mahua Moitra file
India

അതിർത്തി വഴി ബീഫ് കള്ളക്കടത്തിന് കൂട്ടു നിന്നു; കേന്ദ്ര മന്ത്രി ശന്തനുവിനെതിരേ മഹുവ

കോൽക്കത്ത: കേന്ദ്ര മന്ത്രി ശന്തനു താക്കൂർ ബീഫ് കള്ളക്കടത്തിന് കൂട്ടു നിൽക്കുന്നുവെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിലൂടെ ബീഫ് കടത്തുന്നകിനായി പാസ് നൽകി എന്നാണ് മഹുവയുടെ ആരോപണം. 3 കിലോഗ്രാം ബീഫ് കൊണ്ടു പോകുന്നതിനായി ബിഎസ്എഫിന് അനുമതി നൽകിക്കൊണ്ട് ശന്തനു താക്കൂർ ഒപ്പിട്ട് നൽകിയ കത്ത് മഹുവ എക്സിലൂടെ പുറത്തു വിട്ടിട്ടുണ്ട്.

എന്നാൽ ആരോപണത്തെ ശന്തനു താക്കൂർ തള്ളിയിട്ടുണ്ട്. ഇത്തരത്തിൽ തെളിവില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് മഹുവയും ശീലമായി മാറിയിരിക്കുകയാണെന്നും വെറും മൂന്നു കിലോഗ്രാം ബീഫ് അനധികൃതമായി കടത്തേണ്ട ആവശ്യമെന്താണെന്നും മന്ത്രി ചോദിച്ചു.

പ്രാദേശികമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഇത്തരത്തിൽ പാസ് അനുവദിച്ചു നൽകുന്നത് പതിവാണെന്നും മന്ത്രി പറഞ്ഞു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു