രൂപ് കിഷോർ 
India

നാലുപേര്‍ ചേര്‍ന്ന് ജീവനോടെ കുഴിച്ചിട്ടു; കടിച്ചു കീറി പുറത്തിട്ട് തെരുവു നായ, യുവാവിന് രണ്ടാം ജന്മം

ആഗ്രയിലെ അര്‍ത്തോണി എന്ന സ്ഥലത്ത് ജൂലൈയ് 18നാണ് സംഭവം.

ആഗ്ര: ഉത്തര്‍പ്രദേശില്‍ യുവാവിനെ നാലുപേര്‍ ചേര്‍ന്ന് ജീവനോടെ കുഴിച്ചിട്ടതായി വിവരം. 24 വയസുള്ള രൂപ് കിഷോറിനെയാണ് സ്ഥല തര്‍ക്കം മൂലം ജീവനോടെ കുഴിച്ചിട്ടത്. അങ്കിത്, ഗൗരവ്, കരന്‍ , ആകാശ് എന്നിവര്‍ ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്നും പിന്നീട് തെരുവ് നായ്ക്കളാണ് തന്നെ രക്ഷപ്പടെുത്തിയതെന്നും ഇയാൾ വ്യക്തമാക്കി.

ആഗ്രയിലെ അര്‍ത്തോണി എന്ന സ്ഥലത്ത് ജൂലൈ 18നാണ് സംഭവം. തുടര്‍ന്ന് നാലംഗ സംഘം തന്നെ ആക്രമിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇയാള്‍ ആരോപിച്ചു. അബോധാവസ്ഥയിലായിരുന്ന കിഷോറിനെ മരിച്ചെന്ന് കരുതി ഫാമില്‍ കുഴിച്ചിടുകയായിരുന്നു. തുടര്‍ന്ന് തെരുവ് നായ്ക്കള്‍ മാംസത്തിനു വേണ്ടി കുഴിച്ചിട്ട സ്ഥലത്ത് മണ്ണ് മാന്തി കിഷോറിനെ കടിക്കുകയായിരുന്നു.

അബോധാവസ്ഥയിലായിരുന്ന കിഷോറിന് പെട്ടെന്ന് ബോധം വന്നു. ഉടനെ അവിടെ നിന്നിറങ്ങി നാട്ടുകാരുടെ സഹായത്തോടെ കിഷോറിനെ ആശുപത്രിയിലെത്തിച്ചു. രൂപ് കിഷോറിനെ ബലമായി വീട്ടില്‍ നിന്നും അക്രമിസംഘം പിടിച്ചുക്കൊണ്ടുപോയതാണെന്നാണ് ഇയാളുടെഅമ്മ ആരോപിച്ചത്. സംഭവത്തില്‍ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും ഒളിവില്‍ പോയ പ്രതികളെ പിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പൊലീസ് വ‍്യക്തമാക്കി.

നീലേശ്വരം വെടിക്കെട്ട് അപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ വഹിക്കും

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ

മകന്‍ മരിച്ചതറിയാതെ മാതാപിതാക്കള്‍ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ദിവസങ്ങളോളം...