man died after climbed into a lion's cage at tirupati zoo 
India

തിരുപ്പതി മൃഗശാലയിൽ സിംഹത്തിന്‍റെ കൂട്ടിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം

ഒരു പെൺസിംഹമുൾപ്പെടെ മൂന്നു സിംഹങ്ങളാണിവിടെ ഉള്ളത്.

തിരുപ്പതി: നഗരത്തിലെ പ്രശസ്തമായ മൃഗശാലയിൽ സിംഹത്തിന്‍റെ ആക്രമണത്തിൽ രാജസ്ഥാൻ സ്വദേശിക്ക് ദാരുണാന്ത്യം. നിയന്ത്രണം ലംഘിച്ച് സിംഹത്തിന്‍റെ കൂട്ടിൽ കയറിയ ആൽവാർ സ്വദേശി പ്രഹ്ലാദ് ഗുജ്ജറാണ് (34) കൊല്ലപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് ശ്രീ വെങ്കടേശ്വര സുവോളജിക്കൽ പാർക്കിലാണു സംഭവം. മദ്യലഹരിയോ മാനസികാസ്വാസ്ഥ്യമോ ആയിരിക്കാം സാഹസത്തിനു പ്രേരിപ്പിച്ചതെന്നു കരുതുന്നു. സെൽഫിയെടുക്കാനുള്ള ശ്രമമാണോ എന്നും സംശയമുണ്ട്.

ഒറ്റയ്ക്ക് മൃഗശാലയിലെത്തിയ പ്രഹ്ലാദ് ഗുജ്ജർ സിംഹത്തെ പാർപ്പിച്ചിട്ടുള്ള വിശാലമായ വേലിക്കെട്ടിനകത്തേക്ക് പോകുന്നതു കണ്ട് സുരക്ഷാ ജീവനക്കാർ വിലക്കിയിരുന്നു. എന്നാൽ, ഇവർക്ക് തടയാനാകും മുൻപേ ഗുജ്ജർ വേലിക്കെട്ട് ചാടിക്കടന്നു. ഒരു പെൺസിംഹമുൾപ്പെടെ മൂന്നു സിംഹങ്ങളാണിവിടെ ഉള്ളത്. ഇതിൽ ദുംഗാർപുർ എന്നു പേരുള്ള ആൺ സിംഹം പ്രഹ്ലാദിന്‍റെ കഴുത്തിൽ കടിക്കുകയായിരുന്നു. രക്ഷപെടാൻ വേണ്ടി മരത്തിൽ കയറാനുള്ള ശ്രമവും ഫലിച്ചില്ല. പിന്നീട് വാച്ചർ എത്തി സിംഹത്തെ കൂട്ടിലാക്കിയശേഷമാണു മൃതദേഹം പുറത്തെടുത്തത്.

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?

ഇൻസ്റ്റഗ്രാം ഫ്രണ്ടിനെ വിവാഹം കഴിക്കാനായില്ല; അഞ്ച് വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ

ദേവേന്ദ്ര ഫഡ്നാവിസ് വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രി!! വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു