എൻ. ബിരേൻ സിങ് 
India

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും: മണിപ്പൂര്‍ മുഖ്യമന്ത്രി

ഇം​​ഫാ​​ല്‍: മ​​ണി​​പ്പൂരി​​ല്‍ ക​​ട​​ന്നു​​ക​​യ​​റി​​യ അ​​ന​​ധി​​കൃ​​ത കു​​ടി​​യേ​​റ്റ​​ക്കാ​​രെ ഒ​​ന്നൊ​​ഴി​​യാ​​തെ പു​​റ​​ത്താ​​ക്കു​​മെ​​ന്നു മു​​ഖ്യ​​മ​​ന്ത്രി ഡോ. ​​ബീ​​രേ​​ന്‍ സി​​ങ്. അ​​തു സ​​ര്‍ക്കാ​​രി​​ന്‍റെ ന​​യ​​മാ​​ണ്. ല​​ഹ​​രി​​മ​​രു​​ന്നാ​​യാ​​ലും ക​​റു​​പ്പ് കൃ​​ഷി​​യാ​​യാ​​ലും ‌അ​​വ​​രു​​ടെ സാ​​മ്പ​​ത്തി​​ക ഉ​​റ​​വി​​ട​​ങ്ങ​​ള്‍ ന​​ശി​​പ്പി​​ക്കും. അ​​തി​​നെ​​തി​​രെ വ​​രു​​ന്ന ഒ​​രു ഭീ​​ഷ​​ണി​​ക്കും മു​​ന്നി​​ല്‍ മു​​ട്ടു​​മ​​ട​​ക്കി​​ല്ല - ഇം​​ഫാ​​ലി​​ൽ കാ​​ര്‍ഗി​​ല്‍ വി​​ജ​​യ​​ദി​​നാ​​ച​​ര​​ണ ച​​ട​​ങ്ങി​​ൽ സം​​സാ​​രി​​ക്ക​​വെ മു​​ഖ്യ​​മ​​ന്ത്രി പ​​റ​​ഞ്ഞു.

അ​​ന​​ധി​​കൃ​​ത ല​​ഹ​​രി​​മ​​രു​​ന്നു സം​​ഘ​​ത്തി​​നെ​​തി​​രേ സ​​ര്‍ക്കാ​​ര്‍ ന​​ട​​പ​​ടി തു​​ട​​ങ്ങി​​യ​​തി​​ന് പി​​ന്നാ​​ലെ​​യാ​​ണ് സം​​ഘ​​ര്‍ഷ​​ങ്ങ​​ള്‍ ആ​​രം​​ഭി​​ച്ച​​ത്. മ​​ണി​​പ്പു​​രി​​ലെ ജ​​ന​​ങ്ങ​​ള്‍ക്കും രാ​​ജ്യ​​ത്തി​​ന്‍റെ സു​​ര​​ക്ഷി​​ത​​ത്വ​​ത്തി​​നും നേ​​രേ​​യു​​ണ്ടാ​​കു​​ന്ന ഒ​​രു ഭീ​​ഷ​​ണി​​യെ​​യും ഭ​​യ​​ക്കി​​ല്ല. സം​​ഘ​​ര്‍ഷം ആ​​ളി​​ക്ക​​ത്തി​​ച്ചാ​​ല്‍ കാ​​ര്യ​​ങ്ങ​​ൾ ത​​ങ്ങ​​ളു​​ടെ വ​​ഴി​​ക്കു കൊ​​ണ്ടു​​വ​​രാ​​മെ​​ന്നു ക​​രു​​തു​​ന്ന​​വ​​രു​​ണ്ട്. അ​​വ​​ര്‍ക്കു വ​​ഴ​​ങ്ങി​​ല്ല.

മ​​ണി​​പ്പൂ​​രി​​ലെ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ആ​​ളി​​ക്ക​​ത്തി​​ക്കു​​ന്ന വി​​ധ​​ത്തി​​ൽ അ​​യ​​ല്‍ സം​​സ്ഥാ​​ന​​ങ്ങ​​ള്‍ പെ​​രു​​മാ​​റു​​ന്ന​​തു ശ​​രി​​യ​​ല്ല. കു​​ക്കി​​ക​​ള്‍ കു​​ടി​​യേ​​റ്റ​​ക്കാ​​ര​​ല്ല, മ​​ണി​​പ്പു​​രി​​ന്‍റെ സ്വ​​ന്തം ജ​​ന​​ത​​യാ​​ണ്. എ​​ന്നാ​​ല്‍ മി​​സോ​​റാ​​മി​​ല്‍ ക​​ഴി​​ഞ്ഞ ദി​​വ​​സം അ​​വി​​ട​​ത്തെ മു​​ഖ്യ​​മ​​ന്ത്രി സോ​​റാം തം​​ഗ നേ​​രി​​ട്ടു പ​​ങ്കെ​​ടു​​ത്ത് കു​​ക്കി ഗോ​​ത്ര​​വ​​ര്‍ഗ​​ത്തി​​ന് ഐ​​ക്യ​​ദാ​​ര്‍ഢ്യം പ്ര​​ഖ്യാ​​പി​​ച്ച് ന​​ട​​ത്തി​​യ റാ​​ലി തെ​​റ്റാ​​യ സ​​ന്ദേ​​ശം ന​​ൽ​​കു​​ന്നു.

യൂ​​റോ​​പ്യ​​ന്‍ പാ​​ര്‍ല​​മെ​​ന്‍റ് മ​​ണി​​പ്പൂ​​രി​​നെ ഓ​​ർ​​ത്ത് ആ​​ശ​​ങ്ക​​പ്പെ​​ട​​ണ്ട. അ​​വ​​ര്‍ക്ക് അ​​വി​​ടെ വേ​​റെ എ​​ന്തെ​​ങ്കി​​ലും പ​​രി​​ഹ​​രി​​ക്കാ​​നു​​ണ്ടെ​​ങ്കി​​ല്‍ അ​​ത് ചെ​​യ്യു​​ന്ന​​താ​​ണു ന​​ല്ല​​ത്. ഹി​​ന്ദു​​ക്ക​​ളും ക്രി​​സ്ത്യാ​​നി​​ക​​ളും ത​​മ്മി​​ലു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലാ​​ണെ​​ന്ന പ്ര​​സ്താ​​വ​​ന​​ക​​ള്‍ ഇ​​വി​​ടെ എ​​ന്താ​​ണു സം​​ഭ​​വി​​ക്കു​​ന്ന​​തെ​​ന്നു പോ​​ലും അ​​റി​​യാ​​ത്ത​​വ​​രു​​ടെ വെ​​റും വാ​​യാ​​ടി​​ത്ത​​മാ​​ണ്- യൂ​​റോ​​പ്യ​​ന്‍ പാ​​ര്‍ല​​മെ​​ന്‍റ് പ്ര​​മേ​​യ​​ത്തെ പ​​രി​​ഹ​​സി​​ച്ചു കൊ​​ണ്ട് ബീ​​രേ​​ന്‍ സി​​ങ് പ​​റ​​ഞ്ഞു.

ഇന്ത്യ നാലാമത്തെ ആണവ അന്തർവാഹിനി പരീക്ഷിച്ചു

ബ്രിജ് ഭൂഷണെതിരേ സമരം ചെയ്യാൻ പ്രേരിപ്പിച്ചത് ബബിത ഫോഗട്ട്: സാക്ഷി മാലിക്

പാലക്കാട്‌ സ്വതന്ത്രനായി മത്സരിക്കും; സതീശനെതിരേ ആഞ്ഞടിച്ച് ഷാനിബിന്‍റെ വാർത്താ സമ്മേളനം

ദിവ‍്യയെ നവീന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല; ദിവ‍്യയുടെ വാദം തള്ളി കലക്റ്റർ

ഇടക്കാല ജാമ്യം തുടരും; നടൻ സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടി