Udhayanidhi Stalin | Narendra Modi 
India

മണിപ്പൂരിൽ സംഘർഷം രൂക്ഷം; പ്രധാനമന്ത്രിയെ വിമർശിച്ച് ഉദയനിധി സ്റ്റാലിൻ

സംഘർഷം രൂക്ഷമാവുന്ന സാഹചര്യത്തിൽ സർക്കാർ ഓരോ ജില്ലകളിലും ക്രമസമാധാന പാലനത്തിനായി സേനകളെ വിന്യസിച്ചിട്ടുണ്ട്

ചെന്നൈ: മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ രൂക്ഷ വിമർസവുമായി തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. സ്വയം പ്രഖ്യാപിത വിശ്വ ദുരു കലാപം അവസാനിപ്പിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഇനിയെങ്കിലും ബിജെപി സർക്കാർ ഇക്കാര്യത്തിൽ ഉത്തരവാദിത്വം കാണിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, സംഘർഷം രൂക്ഷമാവുന്ന സാഹചര്യത്തിൽ സർക്കാർ ഓരോ ജില്ലകളിലും ക്രമസമാധാന പാലനത്തിനായി സേനകളെ വിന്യസിച്ചിട്ടുണ്ട്. സേനകളുടെ ഏകോപനം കൃത്യമാകാനാണ് ഇത്തരമൊരു നടപടി. സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, സിഐഎസ്എഫ്, അസം റൈഫിള്‍സ് എന്നിവയ്ക്ക് പുറമെ കരസേനയിലെ സൈനികരും മണിപ്പൂരിലുണ്ട്.

നേരത്തെ മണിപ്പൂരിനെ പ്രശ്നബാധിതയിടമായി മണിപ്പൂർ സർക്കാർ പ്രഖ്യാപിച്ചിരുന്നു. മണിപ്പൂരിലെ മെയ്തെയ് - കുകി വിഭാഗങ്ങൾക്കിടയിലുള്ള സംഘർഷം രൂക്ഷമാവുന്ന സാഹചര്യത്തിലായിരുന്നു നടപടി. മെയ്തെയ് വിഭാഗത്തിൽ പെട്ട 2 വിദ്യാർഥികൾ കൊല്ലപ്പെട്ടതോടെയാണ് മണിപ്പൂരിൽ കലാപം വീണ്ടും ശക്തമായത്. സംഘർത്തിൽ നിരവിധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതോടെ മണിപ്പൂരിൽ ഇന്‍റർനെറ്റ് സേവനം അഞ്ച് ദിവസത്തേക്ക് റദ്ദാക്കിയിരിക്കുകയാണ്.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കില്ല, പാർട്ടി ധാരാളം ചുമതല നൽകിയിട്ടുണ്ട്; വി. മുരളീധരൻ

കുരുക്കഴിയും; സീപോർട്ട്-എയ൪പോ൪ട്ട് റോഡ് രണ്ടാം ഘട്ട വികസനത്തിന് 18.77 കോടി അനുവദിച്ചു

മഹാരാഷ്ട്രയിൽ 'മുഖ്യമന്ത്രി ചർച്ചകൾ' ഫഡ്നാവിസിലേക്ക്

പുതിയ വൈദ്യുതി കണക്‌ഷൻ അപേക്ഷ ഇനി ഓണ്‍ലൈനില്‍ മാത്രം

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ ഇനി എഐ റിസപ്ഷനിസ്റ്റ്