File Image 
India

ഛത്തീസ്ഗഡില്‍ മാവോയിസ്റ്റാക്രമണം; 3 സൈനികര്‍ക്ക് വീരമൃത്യു

ഇന്നു ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം.

റായ്പുർ: ഛത്തിസ്ഗഡിലെ ബീജാപുർ- സുക്മ അതിർത്തിയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് വീരമൃത്യൂ. 14 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നു ഉച്ചയ്ക്ക് ഒരു മണിയോടെയാണു സംഭവം.

നക്സൽ പ്രവർത്തനം തടയുന്നതിനായി ബീജാപൂർ-സുക്മ അതിർത്തി ഗ്രാമമായ തെക്കൽഗുഡെമിൽ പുതിയ സുരക്ഷാ ക്യാംപ് സ്ഥാപിച്ചിരുന്നു. തുടർന്ന് ജോനഗുഡ-അലിഗുഡ മേഖലയിൽ നക്‌സൽ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ വെടിയുതിർത്തത്.ഏറ്റുമുട്ടലിന് ശേഷം കാട്ടിലേക്കു കടന്ന മാവോയിസ്റ്റുകൾക്കായി തെരച്ചിൽ തുടരുകയാണ്.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?