ബംഗ്ലാ നുഴഞ്ഞുകയറ്റം; നാലു പേർ അറസ്റ്റിൽ 
India

ബംഗ്ലാ നുഴഞ്ഞുകയറ്റം; നാലു പേർ അറസ്റ്റിൽ

ഇവരിൽ നിന്നു വ്യാജ ആധാർ കാർഡുകളും ആയുധങ്ങളും ഭൂമി സംബന്ധമായ രേഖകളും പണവും ആഭരണങ്ങളുമടക്കം പിടിച്ചെടുത്തു

റാഞ്ചി: ഝാർഖണ്ഡിലെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ രണ്ടു പേർ ബംഗ്ലാദേശി പൗരന്മാരാണ്. റോണി മണ്ഡൽ, സമീർ ചൗധരി എന്നിവരാണ് അറസ്റ്റിലായ ബംഗ്ലാ പൗരന്മാർ.

പിന്‍റു ഹൽദർ എന്ന യുവാവും പിങ്കി ബസു മുഖർജി എന്ന സ്ത്രീയുമാണ് മറ്റു രണ്ടു പേർ. സ്ത്രീയൊഴികെയുള്ളവരെ പശ്ചിമ ബംഗാളിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു വ്യാജ ആധാർ കാർഡുകളും ആയുധങ്ങളും ഭൂമി സംബന്ധമായ രേഖകളും പണവും ആഭരണങ്ങളുമടക്കം പിടിച്ചെടുത്തു.

അപ്രതീക്ഷിത ഭൂരിപക്ഷവുമായി രാഹുലിന്‍റെ വിജയം

ചേലക്കരയിൽ യു.ആർ. പ്രദീപിന് വിജയം

അനിയാ, ആ ചിഹ്നം ഉപേക്ഷിച്ചോളൂ... സ്റ്റെതസ്കോപ്പ് കളയണ്ട, നമുക്ക് പണിയെടുത്ത് ജീവിക്കാം; സരിന് ട്രോൾ മഴ

ശരദ് പവാർ, ഉദ്ധവ് താക്കറെ: മഹാരാഷ്ട്രയിൽ വൻമരങ്ങൾ വീണു

ചേലക്കര സിപിഎമ്മിന് തുറുപ്പുചീട്ട്; ഭരണ വിരുദ്ധ വികാരമില്ലെന്ന് ആവർത്തിച്ച് നേതാക്കൾ