ബോംബ് ഭീഷണി; നാഗ്പൂർ-കൊൽക്കത്ത വിമാനം റായ്പൂരില്‍ അടിയന്തരമായി ഇറക്കി 
India

ബോംബ് ഭീഷണി; നാഗ്പൂർ-കൊൽക്കത്ത വിമാനം റായ്പൂരില്‍ അടിയന്തരമായി ഇറക്കി

രാവിലെ മുംബൈ വിമാനത്തവളത്തിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു

റായ്പൂർ: ബോംബ് ഭീഷണിയെ തുടർന്ന് നാഗ്പൂർ-കൊൽക്കത്ത വിമാനം അടിയന്തരമായി റായ്പൂർ വിമാനത്താവളത്തിൽ ഇറക്കി. 187 യാത്രക്കാരും 6 ജീവനക്കാരുമായി കൊൽക്കത്തയിലേക്ക് പറന്നുയർന് വിമാനമാണ് അടിയന്തരമായി ചത്തീസ്ഗഡിലെ റായ്പൂരില്‍ ഇറക്കിയത്.

രാവിലെ മുംബൈ വിമാനത്തവളത്തിലും ബോംബ് ഭീഷണി സന്ദേശം ലഭിച്ചിരുന്നു. ടെക്‌നിക്കല്‍ സ്റ്റാഫും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് വിമാനം വിശദമായ പരിശോധന നടത്തുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ രാജ്യത്താകമാനം നൂറുകണക്കിനു വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. സമൂഹ മാധ്യമങ്ങള്‍ വഴിയായിരുന്നു ഏറെയും ഭീഷണി സന്ദേശങ്ങള്‍.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?