India

മണിപ്പൂർ വിഷയത്തിൽ പ്രതികരിച്ച് നരേന്ദ്ര മോദി

ദില്ലി: മണിപ്പൂർ വിഷയത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സർക്കാർ ഇടപെട്ടതോടെ സ്ഥിതി​ഗതികൾ മെച്ചപ്പെട്ടുവെന്നും ഇനിയും സാധ്യമായതെല്ലാം ചെയ്യുമെന്നും നരേന്ദ്ര മോദി പ്രതികരിച്ചു. അസമിലെ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് നരേന്ദ്ര മോദിയുടെ പ്രതികരണം.

സംസ്ഥാന സർക്കാറിന്റെ ആവശ്യം പരി​ഗണിച്ച് കേന്ദ്ര സർക്കാർ വേണ്ടതെല്ലാം ചെയ്തുവരുന്നു. അമിത് ഷാ മണിപ്പൂരിൽ തങ്ങി സ്ഥിതി​ഗതികൾ വിലയിരുത്തിയിരുന്നു. മണിപ്പൂരിലെ കലാപ ബാധിതർക്കുള്ള സഹായവും പുനരധിവാസ പ്രവർത്തനങ്ങളും നടന്നുവരുന്നു. ഇതിനായി സര്‍ക്കാര്‍ സമയബന്ധിതമായി ഇടപെട്ടുവെന്നും മോദി പറഞ്ഞു. അതേസമയം വടക്കുകിഴക്കന് സംസ്ഥാനങ്ങളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെ കുറിച്ചും നരേന്ദ്ര മോദി വിവരിച്ചു.

പ്രിയങ്ക ഗാന്ധിയുടെ പേര് പറഞ്ഞ് കൂട്ടത്തോടെ ചുരം കയറേണ്ടതില്ല; പ്രവർത്തകർക്ക് കർശന നിർദേശവുമായി കെപിസിസി

നവീൻ ബാബുവിന്‍റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്

ബിജെപിയിൽ കുടുംബ വാഴ്ച; ഝാർഖണ്ഡിൽ സ്ഥാനാർഥി പട്ടിക പുറത്തു വിട്ടതിനു പിന്നാലെ കൂട്ട രാജി

എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ല

വായ്പാ തട്ടിപ്പ് ;അങ്കമാലി അർബൻ സഹകരണ സംഘത്തിന്‍റെ മുൻ സെക്രട്ടറി ബിജു ജോസ് അറസ്റ്റിൽ