ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഖത്തറിലെത്തി അമീർ തമീം ബിൻ ഹമദ് അൽതാനിയുമായി കൂടിക്കാഴ്ച നടത്തും. ഖത്തറിൽ തടവിലായിരുന്ന 8 ഇന്ത്യൻ നാവികരെ വിട്ടയക്കാൻ അമീർ ഉത്തരവിട്ടതിനു പിന്നാലെയാണ് കൂടിക്കാഴ്ച. ഈ മാസം 14 നാണ് കൂടികാഴ്ച നടത്തുക.
പ്രധാനമന്ത്രി അമീറുമായി നേരിട്ടു നടത്തിയ ചർച്ചകൾക്കു പിന്നാലെ രാജ്യദ്രോഹക്കുറ്റത്തിനു ശിക്ഷിക്കപ്പെട്ട നാവികരെ വിട്ടയയ്ക്കാൻ ഖത്തർ തയാറായതെന്ന് വാർത്തകളുണ്ടായിരുന്നു. ഇതാണോ പെട്ടെന്നുള്ള സന്ദർശനത്തിനു കാരണമെന്നതു സംബന്ധിച്ച് വ്യക്തമായ മറുപടി നൽകാൻ വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത തയാറായില്ല. പ്രധാനമന്ത്രി നാവികരെ വിട്ടയക്കാൻ ശക്തമായ ഇടപെടൽ നടത്തിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.