neet ug paper leak case cbi nabs journalist jharkhand
CBI Office 
India

നീറ്റ് ചോദ്യപേപ്പർ ചോർച്ച; ജാർഖണ്ഡ‍ിൽ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് സിബിഐ

ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്ത് സിബിഐ. ജാർഖണ്ഡിലെ ഹസാരിബാഗിൽ ഹിന്ദി പത്രത്തിൽ ജോലി ചെയ്യുന്ന ജമാലുദ്ദീനാണു അറസ്റ്റിലായത്. കഴിഞ്ഞദിവസം അറസ്റ്റിലായ ഒയാസിസ് സ്‌കൂൾ പ്രിൻസിപ്പലിനെയും വൈസ് പ്രിൻസിപ്പലിനെയും സഹായിച്ചെന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. ഗുജറാത്തിലെ ​ഗോദ്രയിൽ ഏഴിടത്തും സിബിഐ റെയ്ഡ് നടത്തുന്നുണ്ട്.

ചോദ്യക്കടലാസ് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഹസാരിബാഗ് ജില്ലയില്‍നിന്നുള്ള അഞ്ചുപേരെക്കൂടി ചോദ്യംചെയ്യുന്നുണ്ട്. ബിഹാര്‍ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യവിഭാഗത്തിന്‍റെ അന്വേഷണത്തിലാണ് ഇവരുടെ പങ്ക് വെളിപ്പെട്ടതെന്നും സിബിഐ പറഞ്ഞു.

ത്സാർഖണ്ഡ് മുഖ്യമന്ത്രി ചംപായ് സോറൻ രാജിവച്ചു; സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളുമായി ഹേമന്ത് സോറൻ

'ഗുരുവായൂർ അമ്പല നടയിൽ' സെറ്റിന്‍റെ അവശിഷ്ടങ്ങൾ കൂടിയിട്ടു കത്തിച്ചു; എലൂരിൽ മാലിന്യപ്പുക, ഫയർഫോഴ്സെത്തി അണച്ചു

പറവൂർ കവലയിൽ 57കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി പിടിയിൽ

''രണ്ടാമതും ഡെങ്കിപ്പനി ബാധിച്ചാൽ ആരോഗ്യ നില സങ്കീർണമാവും''; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

തിരുവല്ല നഗരസഭയിലെ റീൽ ചിത്രീകരണത്തിൽ നടപടി വേണ്ടെന്ന് മന്ത്രി; അധിക ജോലിയ്ക്ക് അഭിനന്ദനം